1 GBP =

കോടികൾ ഓഫർ ചെയ്തിട്ടും മമ്മൂട്ടി പറഞ്ഞു ‘നോ’; പതിനാറ് മത്സരാര്‍ത്ഥികളുമായി എത്തുന്ന പരിപാടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

കോടികൾ ഓഫർ ചെയ്തിട്ടും മമ്മൂട്ടി പറഞ്ഞു ‘നോ’; പതിനാറ് മത്സരാര്‍ത്ഥികളുമായി എത്തുന്ന പരിപാടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്
കേരളക്കര ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് ആരംഭിച്ചു. ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസ് എത്തുന്നത്. പതിനാറ് മത്സരാര്‍ത്ഥികളുമായി എത്തുന്ന പരിപാടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മോഹന്‍ലാലിന്റെ പ്രതിഫലത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. തമിഴില്‍ കമല്‍ ഹാസന്‍, ഹിന്ദി സല്‍മാന്‍ ഖാന്‍, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവർക്ക് 12 കോടി രൂപയോളമാണ് പ്രതിഫലം. മോഹന്‍ലാലും ഇതിന് വേണ്ടി അത്രയധികം കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
നേരത്തേ ബിഗ് ബോസിന്റെ അവതാരകനാകാൻ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. എല്ലാകാര്യങ്ങളും മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. എന്നാൽ, വരാൻ താൽപ്പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റ് സിനിമകളുടെ തിരക്കുള്ളതിനാലാണ് താരം ഷോ വേണ്ടെന്ന് വെച്ചത്. ഷോ നടത്തുന്നതിന് വേണ്ടി മൊത്തമായി 44 കോടി രൂപയോളം ചെലവാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എൻഡമോൾ ഗ്രൂപ്പാണ് നിർമ്മിക്കുന്നത്. പതിനാറ് മത്സരാർത്ഥികളാണ് പങ്കാളികളായെത്തുന്നത്. നൂറ് ദിവസം നീളുന്ന റിയാലിറ്റി ഷോയിൽ ബിഗ് ബോസ് എന്ന വീട്ടിലാണ് മത്സരാർത്ഥികളെ താമസിപ്പിക്കുക. വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി മലയാളം ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്.

ബിഗ് ബോസിലെ ആ 16 മത്സരാർത്ഥികൾ ഇവരാണ്

കണ്ണുകെട്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള മോഹന്‍ലാലിന്റെ വരവ്. പച്ചപ്പും നീന്തല്‍കുളവുമെല്ലാമുള്ള നല്ല മനോഹരമായ ഒരു വീട്. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. 60 ക്യാമറകള്‍ വീടിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബിഗ് ബോസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമാവലിയില്‍ ഒന്നാണ് മലയാളം മാത്രം സംസാരിക്കണമെന്നത്. മോഹന്‍ലാല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും ചിരിപ്പിക്കുന്നുണ്ട്. ബിഗ് ബോസിലെ ആ 16 പേർ ആരൊക്കെയെന്ന് നോക്കാം.
ശ്വേതാ മേനോന്‍ – നടി
ദീപൻ മുരളി- സീരിയൽ നടൻ
ശ്രീലക്ഷ്മി- ജഗതി ശ്രീകുമാറിനെ മകൾ
ശ്രീനിഷ് അരവിന്ദന്‍ –  സീരിയൽ നടൻ
ഹിമ ശങ്കര്‍- നടിയും സാമൂഹിക പ്രവർത്തകയും
അരിസ്റ്റോ സുരേഷ് –  നടൻ
ദിയാ സന- സാമൂഹ്യ പ്രവർത്തക
അതിഥി റായി- നടി
ബഷീര്‍ ബഷി-  നടൻ
മനോജ് കെ വർമ- ക്രിക്കറ്റ് താരം
പേർളി മാണി- അവതാരക, നടി, മോഡൽ
ഡേവിഡ് ജോണ്‍- മോഡൽ
സാബു – നടൻ, അവതാരകൻ
അര്‍ച്ചനാ സുശീലന്‍- സീരിയൽ നടി  
രഞ്ജിനി ഹരിദാസ് – അവതാരക, മോഡ

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more