1 GBP =
breaking news

സ്ത്രീ കേന്ദ്രീകൃത സിനിമ മാത്രമേ ചെയ്യൂവെന്ന് തീരുമാനിച്ചാല്‍ ജീവിത കാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരും; ഭാവന

സ്ത്രീ കേന്ദ്രീകൃത സിനിമ മാത്രമേ ചെയ്യൂവെന്ന് തീരുമാനിച്ചാല്‍ ജീവിത കാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരും; ഭാവന

പൂര്‍ണമായി സന്തോഷിപ്പിക്കുന്ന ഒരു വേഷം ലഭിക്കുകയെന്നത് കച്ചിത്തുറുവില്‍ നിന്ന് സൂചി ലഭിക്കുന്നത് പോലെയെന്ന് നടി ഭാവന. നായകന്മാര്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാനായതില്‍ സന്തോൽമുണ്ട്. എന്നാല്‍ ഒരേ സ്വഭാവമുള്ള വേഷങ്ങളില്‍ മടുപ്പ് തോന്നിയെന്നും ഭാവന പ്രതികരിക്കുന്നു. പുതിയ കന്നഡ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഭാവന.

സിനിമകളിലെ സ്ത്രീ പ്രാധാന്യം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാവന. സ്ത്രീ കേന്ദ്രീകൃത സിനിമ മാത്രമേ ചെയ്യൂവെന്ന് തീരുമാനിച്ചാല്‍ ജീവിത കാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്നും താരം പറയുന്നു. നല്ല കഥാപാത്രങ്ങള്‍ ഇടയ്ക്ക് തേടി വരാറുണ്ട് അതില്‍ സന്തോഷമുണ്ടെന്ന് നടി പറയുന്നു.

തേടി വരുന്ന കഥാപാത്രങ്ങള്‍ക്ക് ഒരേ സ്വഭാവമായതോടെയാണ് ചിത്രങ്ങള്‍ കുറച്ചതെന്ന് ഭാവന പറയുന്നു. എനിക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവിടുക, അതിനൊപ്പം എന്റെ വികാരമായ അഭിനയവും മുന്നോട്ടു കൊണ്ടുപോവുക എന്ന രീതിയാണ് ഇഷ്ടം. നല്ല വേഷങ്ങള്‍ എനിക്കായി തേടി വരികയാണെങ്കില്‍ സന്തോഷം, ഞാനവ ഏറ്റെടുക്കും, പക്ഷേ യാതൊരു ധൃതിയും എനിക്കില്ലെന്നും പ്രതികരിച്ച താരം. വിവാഹത്തിന് ശേഷം ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ക്ക് കുറവ് വന്നുവെന്നും വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more