1 GBP = 104.01
breaking news

ബെനിഫിറ്റ് കട്ട്: ദുരിതബാധിതര്‍ക്കുള്ള സ്‌പെഷ്യലിസ്റ്റ് വീടുകളുടെ എണ്ണത്തില്‍ വന്‍കുറവ്

ബെനിഫിറ്റ് കട്ട്:  ദുരിതബാധിതര്‍ക്കുള്ള  സ്‌പെഷ്യലിസ്റ്റ് വീടുകളുടെ എണ്ണത്തില്‍ വന്‍കുറവ്

ബെനിഫിറ്റ് കട്ട് മൂലം ദുരിതബാധിതരായ ആളുകള്‍ക്കുള്ള സ്‌പെഷ്യലിറ്റ് വീടുകളുടെ നിര്‍മ്മാണത്തില്‍ വന്‍ കുറവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.നാഷണല്‍ ഹൗസിംഗ് ഫെഡറേഷന്‍ ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. സ്‌പെഷ്യലിസ്റ്റ് സപ്പോര്‍ട്ടഡ് വീടുകളുടെ എണ്ണത്തില്‍ എണ്‍പത്തിയഞ്ച് ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2016 സെപ്റ്റംബറില്‍ ഗവണ്‍മെന്റ് നയങ്ങളില്‍ മാറ്റം വരുത്തിയതിന് പിന്നാലെ ഇത്തരത്തിലുള്ള വീടുകളുടെ നിര്‍മ്മാണത്തില്‍ കുറവുണ്ടായതായും ഇതിന് മുന്‍പ് 8800 വീടുകള്‍ നിര്‍മ്മിച്ചിരുന്നത് 1350 ആയികുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരകളായ അഭയാര്‍ത്ഥികള്‍, അംഗവൈകല്യം വന്നതോ അല്ലെങ്കില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കോ ഉള്ള ഷെല്‍ട്ടറുകള്‍, ഭവനരഹിതര്‍ക്കുള്ള അഭയകേന്ദഗ്രങ്ഹള്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍ക്കുള്ള വീടുകള്‍, സംരക്ഷണം ആവശ്യമുള്ള ചെറുപ്പക്കാര്‍ക്കുള്ള വീടുകള്‍ എന്നിവയെല്ലാം പദ്ധതി ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌പെഷ്യലിസ്റ്റ് ഭവനങ്ങള്‍ ഇല്ലാത്തത് മൂലം ഗവണ്‍മെന്റിന് ബില്യണ്‍ കണക്കിന് പൗണ്ടാണ് നഷ്ടമാകുന്നത്. 71 വിവിധ പദ്ധതികളിലായി പ്ലാന്‍ ചെയ്തിരുന്ന 2185 വീടുകളുടെ നിര്‍മ്മാണം ഗവണ്‍മെന്റ് നീട്ടിവച്ചു. ഇത് കൂടാതെ 803 പദ്ധതികള്‍ പൂര്‍ണ്ണമായി വേണ്ടെന്ന് വച്ചു.

ഇത്തരത്തില്‍ സ്‌പെഷ്യലിസ്റ്റ് അഭയകേന്ദ്രങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഗവണ്‍മെന്റ് ഹ്രസ്വദൃഷ്ടിയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. 2015 ല്‍ സോഷ്യല്‍ ഹൗസിംഗുകളിലുള്ള ആളുകളുടെ ഹൗസിംഗ് ബെനിഫിറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അന്നത്തെ ചാന്‍സലറായിരുന്ന ജോര്‍ജ്ജ് ഒസ്‌ബോണ്‍ തീരുമാനിച്ചിരുന്നു.ചാരിറ്റികളുടേയും ഹൗസിംഗ് പ്രൊവൈഡര്‍മാരുടേയും നിരന്തരമായ സമ്മര്‍ദ്ദം മൂലം സപ്പോര്‍ട്ടഡ് ഹൗസിംഗിനുള്ള ബെനിഫിറ്റ് ക്യാപ് 2019 വരെ നടപ്പിലാക്കില്ലെന്ന് ഗവണ്‍മെന്റ് അറിയിച്ചു. എന്നാല്‍ അതിന് ശേഷം ഇവര്‍ക്കും ബെനിഫിറ്റ് ക്യാപ് ബാധകമാക്കും.

എന്നാല്‍ ഇതേ സമയം മുതല്‍ സോഷ്യല്‍ ഹൗസിംഗ് വാടകയില്‍ 1ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഇതോടൊപ്പം ഹൗസിംഗ് അസോസിയേഷനുകള്‍ക്കായി ഒരു ടോപ്പ് അപ്പ് ഫണ്ടും അനുവദിക്കും. വരുമാനനഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ഇത്. നിലവിലുള്ള പല പദ്ധതികളും നിര്‍ത്തലാക്കുന്നതിനാല്‍ സപ്പോര്‍ട്ടിംഗ് ഹൗസിംഗിനുള്ള ഫണ്ടിംഗിനെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more