1 GBP = 104.21
breaking news

അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്ന ഡെല്‍ഹി- ന്യൂയോര്‍ക്ക് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം

അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്ന ഡെല്‍ഹി- ന്യൂയോര്‍ക്ക് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം

ന്യൂഡല്‍ഹി :അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്ന ഡെല്‍ഹി- ന്യൂയോര്‍ക്ക് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ഡെല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കുന്നതിനിടെയാണ് നൈജീരിയന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ത്യക്കാരനായ ഡോക്ടര്‍ സിജ് ഹേമല്‍ (27) ആണ് യുവതിയുടെ പ്രസവമെടുത്തത്. ഫ്രഞ്ച് ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഷഫേഡും വിമാനത്തില്‍ ഉണ്ടായിരുന്നു.

അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ട നൈജീരിയന്‍ ബ്രിട്ടീഷ് ബാങ്ക് ഉദ്യോഗസ്ഥ ടോയിന്‍ ഒഗുണ്ടിപെ(41) ആണ് വിമാനത്തില്‍വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിക്കൊപ്പം നാല് വയസുകാരിയായ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോകുകയായിരുന്നു ടോയിന്‍. ഇതിനിടെയാണ് പ്രസവ വേദന അനുഭവപ്പെട്ടത്.

എന്നാല്‍ തൊട്ടടുത്തൊന്നും വിമാനത്തിന് സ്റ്റോപ്പുണ്ടായിരുന്നില്ല. അടുത്തതായി ഇറങ്ങേണ്ട ജെ.എഫ്.കെ അന്താരാഷ്ട്ര വിമാനത്താവളം നാലു മണിക്കൂര്‍ അകലെയും അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നാല്‍ അതിനായി സജ്ജീകരിച്ചിരിക്കുന്ന അമേരിക്കന്‍ മിലിട്ടറി ബേസിലേയ്ക്കുള്ള ദൂരം രണ്ടു മണിക്കൂറും ആണ്. ഈ അവസരത്തിലാണ് ഡോ.സിജ് ഹേമലും സൂസനും പ്രസവ ശുശ്രൂഷ ഏറ്റെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more