1 GBP =
breaking news

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയെ വധിക്കാൻ ഗൂഢാലോചന നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റ് നമ്പർ പത്തിൽ വച്ച് വധിക്കാൻ പ്ലാൻ ചെയ്തത്. നെയ്‌മൂർ സക്കരിയ(20), മുഹമ്മദ് അക്വിബ്(21 ) എന്നിവരെയാണ് മെറ്റ് കൗണ്ടർ ടെററിസം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് വെസ്റ്മിനിസ്റ്റർ കോടതിയിൽ ഹാജരാക്കും.

രണ്ടു പേരെയും നവംബർ 28 ചൊവ്വാഴ്ച്ചയാണ് വെസ്റ്റ് ലണ്ടനിലെ നോർത്ത് കെൻസിംഗ്ടണിൽ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയം രണ്ടു സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡൗണിങ് സ്ട്രീറ്റ് വസതിയിലെ ഗേറ്റിനടുത്ത് ഉഗ്ര സ്ഫോടനം നടത്തി പത്താം നമ്പർ വീട്ടിലേക്ക് ഇരച്ച് കയറി തെരേസ മെയെ വധിക്കാനാണ് പരിപാടിയിട്ടതെന്ന് പോലീസ് പറയുന്നു. വീട്ടിനുള്ളിലേക്ക് ഇരച്ച് കയറുമ്പോൾ സൂയിസൈഡ് ബോംബും കുരുമുളക് സ്പ്രേ ബോട്ടിലും കത്തിയും കൂടെ കരുതാനുമാണ് യുവാക്കൾ പരിപാടിയിട്ടിരുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more