1 GBP = 103.94
breaking news

ഫ്രാന്‍സില്‍ നിന്നും കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് വെയ്ല്‍സിലെത്തിയ എത്തിയോപ്യക്കാരനായ അഭയാര്‍തഥിയെ കാറുടമ പിടികൂടി പോലീസിലേല്‍പ്പിച്ചു

ഫ്രാന്‍സില്‍ നിന്നും കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് വെയ്ല്‍സിലെത്തിയ എത്തിയോപ്യക്കാരനായ അഭയാര്‍തഥിയെ കാറുടമ പിടികൂടി പോലീസിലേല്‍പ്പിച്ചു

വെയ്ല്‍സില്‍ നിന്നും പോള്‍ എഡ്മണ്ട്‌സും ഭാര്യ ജാനറ്റും രണ്ടു സുഹൃത്തുക്കളും നാല് ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു ഫ്രാന്‍സിലെത്തിയത്. അവധി കഴിഞ്ഞു തിരിച്ച് വീട്ടിലെത്തി കാറിന്റെ ഡിക്കിയില്‍ നിന്നും സാധനങ്ങള്‍ മാറ്റുമ്പോഴാണ് ഒരാള്‍ ലഗേജുകള്‍ക്കടിയില്‍ നിന്ന് പുറത്തേക്ക് വന്നത്. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പുറത്ത് വന്ന എത്തിയോപ്യക്കാരനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. യുകെയിലെത്തിയ ആഹ്‌ളാദത്തിലായിരുന്നു എത്തിയോപ്യക്കാരന്‍. ഇംഗ്‌ളീഷ് ഭാഷ വലിയ പിടിയില്ലാത്ത അയാള്‍ കാലായിസില്‍ നിന്നാണ് കാറിനകത്ത് നുഴഞ്ഞു കായറിയതെന്ന് പറഞ്ഞൊപ്പിച്ചു.

യൂറോ ടണലില്‍ കയറുന്നതിന് മുന്‍പ് ഫ്രഞ്ച് പോര്‍ട്ടിനടുത്ത് പ്രാഥമികാവശ്യങ്ങള്‍ക്കായി തന്റെ നിസാന്‍ നവാര നിറുത്തിയിട്ടിരുന്നു. മറ്റുള്ള മൂന്നു പേരും കോഫി കുടിക്കാനായി പോയപ്പോള്‍ പോള്‍ കാറിനകത്ത് അല്‍പ സമയം മയങ്ങി, ഈ തക്കത്തിനായിരിക്കാം ഇയാള്‍ അകത്ത് കടന്നതെന്ന് പോള്‍ പറയുന്നു. നാലര മണിക്കൂര്‍ യാത്രയില്‍ ഇയാള്‍ പുറകിലുണ്ടെന്നറിയാതെ പോളും സുഹൃത്തുക്കളും യാത്ര തുടരുകയായിരുന്നു.

എന്തായാലും പോലീസിനെ വിവരമറിയിച്ച പോള്‍ ഇയാളെ എമിഗ്രെഷന്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. സാധാരണ നിലയില്‍ ലോറികളില്‍ നിന്ന് അഭയാര്‍തഥികളെ പിടികൂടിയാല്‍ ലോറി െ്രെഡവര്‍മാരില്‍ നിന്ന് കനത്ത പിഴ ഈടാക്കുകയാണ് പതിവ്, എന്നാല്‍ അവധി കഴിഞ്ഞെത്തുന്നവരുടെ വണ്ടികളില്‍ നിന്ന് അഭയാര്‍തഥികളെ പിടിച്ചാല്‍ പിഴയടക്കേണ്ടി വരില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more