1 GBP = 104.23
breaking news

മാരത്തോൺ ചരിത്രത്തിൽ 6 മേജർ മാരത്തോൺ പൂർത്തിയാക്കി ലോകറെക്കോർഡിലേക്ക് ലണ്ടൻ മലയാളിയും, മലയാളികൾക്കു ഇത് അഭിമാനനിമിഷം……

മാരത്തോൺ ചരിത്രത്തിൽ 6 മേജർ മാരത്തോൺ പൂർത്തിയാക്കി ലോകറെക്കോർഡിലേക്ക് ലണ്ടൻ     മലയാളിയും, മലയാളികൾക്കു  ഇത് അഭിമാനനിമിഷം……

രാജൻ പന്തലൂർ
ലണ്ടൻ: മാരത്തോൺ ചരിത്രത്തിൽ 6 മേജർ മാരത്തോൺ കുറഞ്ഞ കാലയളവിൽ പൂർത്തിയാക്കിയ ആദ്യ മലയാളിആയി ശ്രീ. അശോക് കുമാർ ചരിത്രം തിരുത്തിഎഴുതി. ഇന്നേവരെ മലയാളികൾ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളിസാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തിൽ തന്നെ 6 മേജർ മാരത്തോൺ പൂർത്തീകരിച്ച 916 പേരിൽ 5 ഇന്ത്യക്കാർ മാത്രമാണുള്ളത്. അതിൽ ആറാമതായി എത്തുന്നത് ഒരു മലയാളി സാന്നിദ്ധ്യവും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിൽ ഒന്നിനും സമയം തികയില്ല എന്നു പറയുന്നവർക്കു ഒരു പ്രചോദനം ആയിത്തീരും ശ്രീ. അശോക്‌കുമാറിന്റെ ജീവിതം. ഈ കഴിഞ്ഞ രണ്ടരവർഷം കൊണ്ടാണ് അദ്ദേഹം ഈ ഒരുനേട്ടത്തിലേക്കു ഓടികയറിയത്. 2014 ൽ ലണ്ടൻ മരത്തോണിൽ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോർക്ക് , ബോസ്റ്റൺ, ബെർലിൻ, ടോക്കിയോ, ചിക്കാഗോ എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യാന്തരതലത്തിൽ മാരത്തോണിൽ പങ്കെടുത്തു. സിൽവർ സ്റ്റാൻ, ഗ്രേറ്റ് നോർത്ത് റൺ(2) എന്നീ ഹാഫ് മരത്തോണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.




ക്രോയ്ഡോണിലെ HMRC യിൽ ഇൻസ്‌പെക്ടർ ഓഫ് ടാക്സ് ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ ആക്ഷൻ എഗൈൻസ്റ്റ് ഹൻഗർ എന്ന ചാരിറ്റി പ്രവർത്തനത്തിനും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. തന്റെ മാരത്തോൺ ഓട്ടത്തിൽ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവർത്തനത്തിനായ്‌ ചിലവഴിച്ചു. ഈ കഴിഞ്ഞ കാലയളവിൽ ലണ്ടനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ അദ്ദേഹം നല്കിവരുന്ന പ്രവർത്തനങ്ങൾ വളരെയധികം എടുത്തുപറയേണ്ടതാണ്. 26 വർഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗർണ്ണമി ആർട്സ് എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും ക്രോയ്ഡോൺ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുണ്ട്. B.M.E Forum വൈസ് ചെയർമാൻ. C.V.A ബോർഡ് മെമ്പർ , ക്രോയ്ഡോൺ എത്തിക്സ് കമ്മിറ്റി മെമ്പർ എന്നി നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more