1 GBP = 103.94
breaking news

അമ്മ അധ്യക്ഷ സ്ഥാനം ജൂലെെയില്‍ ഒഴിയുമെന്ന് ഇന്നസെന്റ്

അമ്മ അധ്യക്ഷ സ്ഥാനം ജൂലെെയില്‍ ഒഴിയുമെന്ന് ഇന്നസെന്റ്

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് നടനും എംപിയുമായ ഇന്നസെന്റ് രംഗത്ത്. പുതിയ ആളുകൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് താൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത ജൂലൈയിൽ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പോടെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിയാനാണ് ഇന്നസെന്റിന്റെ തീരുമാനം. ഇക്കാര്യം മറ്റ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 വർഷക്കാലത്തോളമായി താൻ ഈ സ്ഥാനത്ത് തുടരുകയാണ്. ഇനിയും തുടരുന്നത് ഔചിത്യമല്ല.

പുതിയ ആളുകൾ ഈ പദവിയിലേയ്ക്ക് കടന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇത്രകാലവും സഹപ്രവർത്തകരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തെ തുടർന്നാണ് ഈ സ്ഥാനത്ത് തുടർന്നത്. ഇനി നിർബന്ധിച്ചാലും തുടരാനില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് തവണയും സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി തുടരുകയായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ അധ്യക്ഷ പദവി കഷ്ടപ്പെട്ട് നേടിയതല്ലെന്നും എല്ലാവരും കൂടി തന്നെ ഏല്‍പ്പിച്ചതാണെന്നും ഇന്നസെന്റ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more