1 GBP = 104.21
breaking news

സോഷ്യൽ കെയറിനുള്ള ഫണ്ട് വെട്ടിച്ചുരുക്കൽ: ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ അലൈഡ് ഹെൽത്ത് കെയർ സാമ്പത്തിക പ്രതിസന്ധിയിൽ; തുലാസിലാകുന്നത് മലയാളികളുൾപ്പെടയുള്ള 12,000 ത്തോളം ജീവനക്കാർ

സോഷ്യൽ കെയറിനുള്ള ഫണ്ട് വെട്ടിച്ചുരുക്കൽ: ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ അലൈഡ് ഹെൽത്ത് കെയർ സാമ്പത്തിക പ്രതിസന്ധിയിൽ; തുലാസിലാകുന്നത് മലയാളികളുൾപ്പെടയുള്ള 12,000 ത്തോളം ജീവനക്കാർ

ലണ്ടൻ: ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയായ അലൈഡ് ഹെൽത്ത് കെയർ സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് അടച്ച് പൂട്ടൽ ഭീഷണിയിൽ. 13,000 ത്തോളം വരുന്ന രോഗികൾക്കും വൃദ്ധരായവർക്കും ചികിത്സ നൽകുന്ന അലൈഡ് ഹെൽത്ത് കെയറിൽ നിരവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്. ക്രെഡിറ്റേഴ്‌സ് ഒരു റെസ്ക്യൂ പ്ലാനുമായി മുന്നോട്ട് വന്നില്ലെങ്കിൽ കമ്പനിയുടെ കാര്യം അവതാളത്തിലാകുമെന്ന് കമ്പനി വൃത്തങ്ങൾ തന്നെ പറയുന്നു.

നൂറ്റിയമ്പതോളം ലോക്കൽ അതോറിറ്റികളുമായി കോണ്ട്രക്ടറ് ഉള്ള കമ്പനി എൻ എച്ച് എസിൽ ഔട്ട് ഓഫ് അവേഴ്സ് സർവീസും നൽകുന്നുണ്ട്. രാജ്യത്തുടനീളം 83 ഓളം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. സോഷ്യൽ കെയറിന് കൗൺസിലുകൾക്ക് അനുവദിച്ച ഫണ്ടിൽ കാര്യമായ വെട്ടിച്ചുരുക്കൽ സർക്കാർ നടപ്പാക്കിയതാണ് അലൈഡിനെയും അവതാളത്തിലാക്കിയത്. 2015ൽ ജർമ്മൻ സ്വകാര്യ സ്ഥാപനമായ ഓറെലേസ് ആണ് 19 മില്യൺ പൗണ്ടിന്റെ കരാറിൽ അലൈഡ് സ്വന്തമാക്കിയത്. എന്നാൽ സർക്കാരിന്റെ നയങ്ങൾ കമ്പനിയെ ലിക്വിഡേഷനിലേക്ക് തള്ളി വിടുകയാണെന്ന് സി ഇ ഓ ലുക്കാ വാങ്കെ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തുടനീളമായി 12,000 ത്തോളം പേരാണ് അലൈഡിൽ ജോലി ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more