1 GBP = 104.15
breaking news

ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് 23 പേരടങ്ങുന്ന സംഘം വിമാനങ്ങള്‍ റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്; എങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് 23 പേരടങ്ങുന്ന സംഘം വിമാനങ്ങള്‍ റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്; എങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം

മുംബൈ: ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി. 23 പേരടങ്ങുന്ന സംഘം വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനങ്ങള്‍ റാഞ്ചുമെന്നാണ് അജ്ഞാത സന്ദേശം. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി.

കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളങ്ങളില്‍ എത്തി ചേരണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇമെയില്‍ സന്ദേശമായാണ് ഭീഷണി വന്നത്. ഒരു സ്ത്രീയാണ് ഇമെയില്‍ അയച്ചിരിക്കുന്നത്. മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും വിമാനങ്ങള്‍ റാഞ്ചാന്‍ 23 പേരടങ്ങുന്ന സംഘം ആണ് പ്രവര്‍ത്തിക്കുന്നതെന്നും ഇമെയിലില്‍ സൂചിപ്പിക്കുന്നു. എയര്‍പോര്‍ട്ട് സെക്യൂരിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more