1 GBP = 104.21
breaking news

രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളി, നീതിപീഠത്തിന് അതീതനല്ലെന്ന് കോടതി

രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളി, നീതിപീഠത്തിന് അതീതനല്ലെന്ന് കോടതി

കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സി.പി. ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴാം പ്രതിയായ ഉദയഭാനുവിന് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.

റിയൽ എസ്റ്റേറ്റ് ഇടനിലക്കാരാനായ ചാലക്കുടി സ്വദേശി രാജീവിനെ കഴിഞ്ഞ സെപ്തംബർ 29നാണ് ചക്കര ജോണിയടക്കമുള്ള പ്രതികൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. രാജീവിന്റെ അഭിഭാഷകനായിരുന്ന ഉദയഭാനു പിന്നീട് ഭൂമി വാങ്ങാൻ നൽകിയ അഡ്വാൻസ് തുക തിരിച്ചു കിട്ടുന്നതു സംബന്ധിച്ച് രാജീവുമായി തർക്കത്തിലായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. തുടർന്ന് രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുകയും ചെയ്തു. ഉദയഭാനുവും പ്രതികളും തമ്മിലുള്ള ടെലിഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് സംഘം ഇക്കാര്യം വിലയിരുത്തിയത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉദയഭാനു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഉദയഭാനുവിന്റെ അറസ്റ്റ് വിലക്കിയ സിംഗിൾബെഞ്ച് പിന്നീട് ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി. തുടർന്ന് മറ്റൊരു ബെഞ്ചാണ് ഹർജി പരിഗണിച്ച് വിധി പറഞ്ഞത്. കേസിൽ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും എത്ര ഉന്നതനായാലും നീതിപീഠത്തിന് അതീതനല്ലെന്നും നിരീക്ഷിച്ച സിംഗിൾ ബെഞ്ച് അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഉചിതമായില്ലെന്നും പറഞ്ഞു. ഇതിനിടെ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ സിംഗിൾബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ രാജീവിന്റെ അമ്മ രാജമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more