1 GBP = 104.14
breaking news

അനുഗ്രഹമഴയിൽ നനഞ്ഞു ലണ്ടൻ അഭിഷേകാഗ്നി കൺവൻഷൻ; ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുത്തൻ ഉണർവ്വ് പകർന്ന ബൈബിൾ കൺവൻഷൻ സമാപിച്ചു, തിരുസഭയ്ക്ക് ഈ തലമുറയിൽ ദൈവം നൽകിയ സമ്മാനമാണ് വട്ടായിലച്ചനെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ …

അനുഗ്രഹമഴയിൽ നനഞ്ഞു ലണ്ടൻ അഭിഷേകാഗ്നി കൺവൻഷൻ; ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുത്തൻ ഉണർവ്വ് പകർന്ന ബൈബിൾ കൺവൻഷൻ സമാപിച്ചു, തിരുസഭയ്ക്ക് ഈ തലമുറയിൽ ദൈവം നൽകിയ സമ്മാനമാണ് വട്ടായിലച്ചനെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ …

ഫാ. ബിജു ജോസഫ്
ലണ്ടൻ: എട്ടു വിവിധ റീജിയണുകളിലായി നടത്തിയ പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി ഏകദിന ബൈബിൾ കൺവൻഷനിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ ഒത്തുചേർന്ന ലണ്ടൻ കൺവൻഷനോടെ എട്ടു ദിവസങ്ങൾ നീണ്ട തിരുവചന ധ്യാന ദിവസങ്ങൾക്ക് സമാപനം. ഇന്നലെ ലണ്ടൻ അലയൻസ് പാർക്കിൽ മൂവായിരത്തിലധികം വിശ്വാസികൾ ഒത്തുചേർന്ന് തങ്ങളുടെ ആത്മീയ ചൈതന്യം ആഴപ്പെടുത്തി. രാവിലെ 9.30ന് ജപമാല പ്രാർത്ഥനയോടെ ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ആരാധനാസ്തുതി ഗീതങ്ങൾക്ക് ശേഷം സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടറും അഭിഷേകാഗ്നി ധ്യാനങ്ങളിലെ മുഖ്യ പ്രഭാഷകനുമായ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ തിരുവചന പ്രഭാഷണം നടത്തി.

പല തലങ്ങളിലുള്ള ശുശ്രൂഷകൾ സഭയിൽ നടക്കുന്നുണ്ടെങ്കിലും അവയിൽ പൗരോഹിത്യ ശുശ്രൂഷ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കാരണം ഒരു പുരോഹിതൻ ബലിയർപ്പിക്കുമ്പോൾ ഈശോ തന്നെയാണ് ബലിയർപ്പിക്കുന്നതെന്നും പുരോഹിതൻ ആശിർവ്വദിക്കുമ്പോൾ ഈശോ തന്നെയാണ് ആശിർവ്വദിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് നടന്ന വി. കുർബ്ബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായിരുന്നു. ഈശോ നമ്മിലും നാം ഈശോയിലും വസിക്കുന്ന പരസ്പര സഹവാസത്തിന്റെ അനുഭവമാണ് വി. കുർബ്ബാനയിലും ധ്യാനത്തിലും ഓരോരുത്തരും നേടേണ്ടതെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

മരുഭൂമിയിൽ ഈശോയ്ക്ക് ഉണ്ടായത് പോലെ പരീക്ഷണങ്ങൾ എല്ലാവർക്കും ഉണ്ടാകും. അതിൽ വീണു പോകുന്നവർക്കാണ് സ്വർഗ്ഗരാജ്യം നഷ്ടമാകുന്നതെന്നും ഈശോയുടെ ശിഷ്യനായിരുന്നുവെങ്കിലും യൂദാസിന് സംഭവിച്ച പിഴവ് അതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടൻ റീജിയൺ കോഓർഡിനേറ്റർ റവ .ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് ധ്യാനത്തിന് വേണ്ട വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നത്. മാർ സ്രാമ്പിക്കലിനൊപ്പം നിരവധി വൈദികർ ദിവ്യബലിയിൽ സഹകാർമ്മികരായി. കൺവൻഷന്റെ സമാപനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനും ടീമംഗങ്ങൾക്കും നന്ദി പറഞ്ഞു. ഈ നൂറ്റാണ്ടിലെ പുതിയ തലമുറയ്ക്ക് ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് വട്ടായിലച്ചനും അദ്ദേഹത്തിന്റെ ശുശ്രൂഷകളുമെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞു.

മെത്രാന്മാർക്കുൾപ്പടെ ധ്യാനങ്ങൾ നടത്തി സഭയിൽ ഏറെ അനുഗ്രഹങ്ങൾ നേടിത്തരുന്ന വട്ടായിലച്ചന്റെ ശുശ്രൂഷകൾക്ക് രൂപതയുടെയും വൈദികരുടെയും എല്ലാ വിശ്വാസികളുടെയും പേരിൽ നന്ദി പ്രകാശിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മറുപടി പ്രസംഗത്തിൽ സ്രാമ്പിക്കൽ പിതാവിനും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കും നന്ദി പ്രകാശിപ്പിക്കുന്നതായി ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. എല്ലാ റീജിയണുകളിലും കൺവൻഷനുകൾക്ക് നേതൃത്വം നൽകിയ ബഹു. വൈദികർക്കും സിസ്റ്റേഴ്‌സിനും കമ്മിറ്റിയംഗങ്ങൾക്കും ധ്യാനത്തിൽ സംബന്ധിച്ച എല്ലാ വിശ്വാസികൾക്കും നന്ദി പറയുന്നതായും തുടർന്നും ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നതായും മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more