1 GBP = 104.15
breaking news

പ്ലാസ്റ്റിക് ട്രോ, കോട്ടൺ ബഡ്ഡ്, ഡ്രിങ്ക് സ്റ്റിറർ തുടങ്ങിവ നിരോധിക്കുമെന്ന് സർക്കാർ

പ്ലാസ്റ്റിക് ട്രോ, കോട്ടൺ ബഡ്ഡ്, ഡ്രിങ്ക് സ്റ്റിറർ തുടങ്ങിവ നിരോധിക്കുമെന്ന് സർക്കാർ

പ്ലാസ്റ്റിക് സമ്പൂര്‍ണ്ണമായി നിരോധിക്കുക എന്നത് പ്രായോഗികമല്ല. കാരണം ഭൂമിയില്‍ ദൈനംദിന ഉപയോഗത്തില്‍ പ്ലാസ്റ്റിക് അത്രയേറെ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ താരതമ്യേന ചെറുതെന്ന് കരുതുന്ന ചില ചെറിയ വസ്തുക്കള്‍ നിരോധിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാനായി മുന്നിട്ടിറങ്ങുകയാണ് പ്രധാനമന്ത്രി തെരേസ മേയ്. പ്ലാസ്റ്റിക് കോട്ടണ്‍ ബഡ്, സ്‌ട്രോ, ഡ്രിങ്ക് സ്റ്റിറര്‍ തുടങ്ങിയവയാണ് സമ്പൂര്‍ണ്ണ നിരോധനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

കടലിനെ സംരക്ഷിക്കാന്‍ ഈ നടപടികള്‍ അനിവാര്യമാണെന്ന അവസ്ഥ വന്നതോടെയാണ് കുരിശുയുദ്ധ പ്രഖ്യാപനം. ‘ഭൂമിയുടെ ഏറ്റവും വലിയ പ്രകൃതി സമ്പത്തിനെ ഹാനികരമായ പ്ലാസ്റ്റിക്കില്‍ മൂടുകയാണ്. ഭാവി തലമുറയ്ക്കായി ഇപ്പോഴെങ്കിലും നടപടികള്‍ സ്വീകരിക്കണം’, തെരേസ മേയ് വ്യക്തമാക്കി. പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനും മറ്റ് ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനും നേരത്തെ മുതല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌ട്രോ, ബഡ്‌സ്, സ്റ്റിറര്‍ തുടങ്ങിയവ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. ടാക്‌സ് ഏര്‍പ്പെടുത്തി ഉപയോക്താക്കളുടെ മനസ്സ് മാറ്റാന്‍ നില്‍ക്കുന്നതിലും നല്ലത് ഇതാണെന്നാണ് മന്ത്രിമാര്‍ കരുതുന്നത്.
അതേസമയം ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകള്‍, ബോട്ടില്‍, പാക്കേജിംഗ് എന്നിവയ്ക്ക് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്ക് ട്രഷറി തുടര്‍ന്നും ശ്രമങ്ങള്‍ നടത്തും. ദ്രവിച്ച് പോകുന്ന പേപ്പര്‍ സ്‌ട്രോ, മരം കൊണ്ടുള്ള സ്റ്റിറര്‍, പേപ്പര്‍ അടിസ്ഥാനമാക്കിയുള്ള ബഡ്‌സ് എന്നിവയിലേക്ക് ബിസിനസ്സ് മാറാത്തതിന് യാതൊരു ന്യായീകരണവും ഇല്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മാറ്റാന്‍ ആവശ്യമായ സമയം അനുവദിച്ച ശേഷമാകും നിരോധനം നടപ്പാക്കുകയെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. അടുത്ത വര്‍ഷം വരെ അതുകൊണ്ട് ഈ നിരോധനം പ്രാബല്യത്തില്‍ വരാനും ഇടയില്ല.

12 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രതിവര്‍ഷം കടലില്‍ ചെന്ന് അവസാനിക്കുന്നത്. യുകെയില്‍ മാത്രം 8.5 ബില്ല്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍ വലിച്ചെറിയുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. രാജ്യത്തെ ബീച്ചുകളില്‍ ഓരോ 100 മീറ്ററിലും 27 കോട്ടണ്‍ ബഡുകള്‍ ഒഴുകിയെത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more