1 GBP = 104.15
breaking news

യുവതലമുറയ്ക്കായി 40 മണിക്കൂർ ആരാധന; പ്രാർത്ഥനാ ഒരുക്കങ്ങളോടെ കൺവൻഷൻ

യുവതലമുറയ്ക്കായി 40 മണിക്കൂർ ആരാധന; പ്രാർത്ഥനാ ഒരുക്കങ്ങളോടെ കൺവൻഷൻ

ജോസ് കുര്യാക്കോസ്
കേരള സഭയുടെ ആത്മീയ പുരോഗതിക്കും ഉണർവ്വിനുമായി വി. ചാവറയച്ചനിലൂടെ നൽകപ്പെട്ട 40 മണിക്കൂർ ആരാധനയുടെ ജീവസ്രോതസ്സിനോട് ചേർന്ന് യുകെയിലെ യുവതീയുവാക്കളെ പരിശുദ്ധ അമ്മയിലൂടെ ഈശോയുടെ തിരുലാഭത്തിന് സമർപ്പിക്കുന്ന പ്രാർത്ഥനാ മണിക്കൂറിലേക്ക് സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ഒത്തുചേരുന്ന ഈ തിരുമണിക്കൂറുകൾ അബ്‌ഗീഷേകാഗ്നി കൺവൻഷനുള്ള പ്രാർത്ഥനാ ഒരുക്കമായി മാറും. സുവിശേഷത്തിന്റെ വചനാഗ്നിക്കായ് ഒരുക്കുന്ന കുടുംബങ്ങൾക്ക് മധ്യസ്ഥ പ്രാർത്ഥനയുടെ കവാടങ്ങൾ 40 മണിക്കൂറിലേക്ക് തുറക്കുകയാണ്.
ദൈവകരങ്ങളിൽ നിന്നും സ്വീകരിച്ച ദുഃഖങ്ങൾക്കു വേണ്ടി മാത്രമല്ല വരുന്ന മൂന്നും നാലും തലമുറകളുടെ വിശ്വാസ വളർച്ചയ്ക്കും പ്രാർത്ഥനാ ജീവിതത്തിനുമുള്ള സ്വർഗീയ നിക്ഷേപമായി ഈ മണിക്കൂറുകൾ രൂപാന്തരപ്പെടും.
ഈ കാലഘട്ടത്തിലും വരുന്ന തലമുറകളിലും കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി “വിശ്വാസ തകർച്ചയും മൂലച്യുതിയും” ആയിരിക്കും. ധാർമ്മിക ബോധവും വിശ്വാസ ദാർഢ്യവും പ്രാർത്ഥനാ തീക്ഷണതയും നിറഞ്ഞ ഒരു തലമുറയെ രൂപപ്പെടുത്തുകയാണ് ഇതിനുള്ള ഏകപരിഹാരം.
പ്രിയപ്പെട്ട മാതാപിതാക്കളെ പ്രാർത്ഥനയ്ക്കായി നിങ്ങൾ മാറ്റിവയ്ക്കുന്ന സമയം ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനു വേണ്ടി ഏറ്റെടുക്കുന്ന ത്യാഗങ്ങൾക്ക് ഏറെ പ്രതിഫലം ലഭിക്കും. മാതാപിതാക്കളുടെ കണ്ണീരും പ്രാർത്ഥനകളുമാണ് യുവതീയുവാക്കളുടെ മാനസാന്തരത്തിനും ഉയിർത്തെഴുന്നേൽപ്പിനും കാരണമാകുന്നത്.
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ ,
* 40 മണിക്കൂർ ആരാധനാ ശുശ്രൂഷയിൽ 1 – 2 മണിക്കൂറുകൾ എങ്കിലും പങ്കെടുക്കുക.
* ഇതിന്റെ വിജയത്തിനായി ജപമാല ചൊല്ലുക.
* യുവതീയുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
* ആഴ്ചയിൽ ഒരു ദിവസം യുവതിയുവാക്കൾക്കായി ഉപവസിക്കുക.
* നിങ്ങൾ ആരാധിക്കുന്ന ദേശങ്ങളിൽ നിന്നും കുടുംബങ്ങൾ ഒത്തുചേർന്നു കടന്നു വരിക.
വിലാസം:
St . Gerard Catholic Church
Castle Vale
B356JT
കൂടുതൽ വിവരങ്ങൾക്ക്:
ജസ്റ്റിൻ: 07990623054
ജാനറ്റ്: 07952981277

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more