1 GBP = 104.15
breaking news

പന്ത്രണ്ടാമത് ലിംക ചിൽഡ്രൻസ് ഫെസ്റ്റ് ചാച്ചാജി നഗറിൽ ഒക്ടോബർ 28ന്

പന്ത്രണ്ടാമത് ലിംക ചിൽഡ്രൻസ് ഫെസ്റ്റ് ചാച്ചാജി നഗറിൽ ഒക്ടോബർ 28ന്

പങ്കാളിത്തം കൊണ്ടും ആശയങ്ങൾ കൊണ്ടും എന്നും മുന്നിൽ നിൽക്കുന്ന ലിംകയുടെ ജനകീയ പരിപാടികളിൽ ഒന്നായ ഭാരതത്തിൻറെ സ്വന്തം ചാച്ചാജി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചു എല്ലാ ഭാരതീയരും ഒത്തൊരുമിക്കുന്ന ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കുട്ടികളുടെ മഹോൽസവം ഒക്ടോബർ 28ന് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക )യുടെ കൾച്ചറൽ പാർട്ണർ കൂടി ആയ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്‌കൂൾ അങ്കണത്തിൽ വിവിധ വേദികളിലായി നടത്തപ്പെടുന്നതാണ്. രാവിലെ 8.30ന് രജിസ്ട്രേഷനോട് കൂടി ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് ഏഴു മണിയോടെ പൂർത്തിയാകുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

യുകെ മലയാളീ കൂട്ടായ്മകൾക്കിടയിലെ ആദ്യത്തെത് എന്നുതന്നെ അവകാശപ്പെടാവുന്ന ദീർഘ വീക്ഷണത്തോടെയുള്ള കുട്ടികളുടെ സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാനായി തുടങ്ങിയ ഈ എളിയ സംരംഭം പന്ത്രണ്ടാമത് വർഷത്തിലും പൂർവ്വാധികം ആവേശത്തോടെ നടത്തുവാൻ തയ്യാറെടുക്കുമ്പോൾ അതിന്റെ തലതൊട്ടപ്പന്മാരായ ശ്രീ ഡൂയി ഫിലിപ്പിനും ശ്രീ തോമസുകുട്ടീ ഫ്രാൻസിസിനും ശ്രീ തമ്പി ജോസിനും പ്രത്യേകിച്ച് ലിംകയുടെ അമരക്കാരായിരുന്നവർക്കെല്ലാം തങ്ങൾ വിഭാവനം ചെയ്‌തത് എത്രമാത്രം ശരിയായിരുന്നു എന്ന് ആത്മ സംതൃപ്തിയടയാം. ഈ വിജയ ഗാഥ അതിന്റെ പ്രയാണം അടുത്ത തലമുറയിലേക്കും എത്തി ചേരട്ടെ എന്ന പ്രാർത്ഥന മാത്രമാണ് ശ്രീ മനോജ് വടക്കേടത്തിന്റെയും ശ്രീ ഫിലിപ്പ് കുഴിപ്പറമ്പിലിന്റേയും ശ്രീ ടോം ഫിലിപ്പിൻറെയും നേതൃത്വത്തിലുള്ള ലിംക കുടുംബത്തിന് ഉള്ളത്.

”സാങ്കേതിക വിദ്യ ഒരു ശാപമോ അതോ അനുഗ്രഹമോ” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ നടക്കുന്നത്. രജിസ്ട്രേഷൻ ഫോമിനും മത്സരങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി അംഗങ്ങളായ ഡൂയി -07859905776 എബി -07734463548 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

രജിസ്ട്രേഷനുള്ള അവസാന തിയതി ഒക്‌ടോബർ 21 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങൾ ലിംക എക്സിക്യൂട്ടീവ് മെമ്പേഴ്സ് അല്ലെങ്കിൽ സംഘാടകർ മുഖാന്തിരം സമർപ്പിക്കാവുന്നതാണ്.

മത്സര വിജയികൾക്ക് നവംബർ 18ന് നടക്കുന്ന ലിംക അവാർഡ് നൈറ്റിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more