1 GBP = 104.15
breaking news

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം ഏപ്രില്‍ 3 മുതല്‍ 12 വരെ തീയതികളില്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു ; ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നിന്നും പ്രത്യേക ഒരുക്കങ്ങള്‍…

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം ഏപ്രില്‍ 3 മുതല്‍ 12 വരെ തീയതികളില്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു ; ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നിന്നും പ്രത്യേക ഒരുക്കങ്ങള്‍…

സിസ്റ്റര്‍. ഗ്രേസ്‌മേരി

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, പാലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം നസ്രത്ത്, താബോര്‍ മല,ഗലീലി കാനായിലെ കല്യാണ വീട്, ബത്ലഹേം ഗാഗുല്‍ത്താ, ചാവുകടല്‍, ഒലീവുമല, സീയോന്‍ മല, സീനായ് മല എന്നീ പ്രധാന പുണ്യസ്ഥലങ്ങളും മറ്റു അനുബന്ധ സ്ഥലങ്ങള്‍ക്ക് പുറമെ ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദര്‍ശിക്കും.

നമ്മുടെ രക്ഷകനും നാഥനായ ഈശോ മിശിഹാ ജനിച്ചതും ജീവിച്ചതും അവിടുത്തെ പാദസ്പര്‍ശനമേറ്റതുമായ ആ വിശുദ്ധ വഴികളിലൂടെ നടന്ന് നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാനും എപ്പാര്‍ക്കിയുടെ എല്ലാ വിജയത്തിനുമായി പ്രാര്‍ത്ഥിക്കുവാനുമുള്ള ഒരവസരമാണ് ഈ തീര്‍ത്ഥാടനം.

ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെയും അനേകം വൈദികരുടെയും സന്യസ്തരുടെയും സാന്നിധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്. യുകെയുടെ രണ്ട് പ്രമുഖ കമ്പനികള്‍ നയിക്കുന്ന ഈ തീര്‍ത്ഥാടനത്തിന്റെ പാകേജ്ജ് താഴെ പറയുന്ന പ്രകാരമാണ്.

യാത്രാനിരക്ക്:-

മുതിര്‍ന്നവര്‍ക്ക്: 1200 പൗണ്ട്

കുട്ടികള്‍ക്ക് (11 വയസില്‍ താഴെ): 1100 പൗണ്ട്

ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും (Breakfast, Lunch, Dinner)

ഏറ്റവും ചിലവ് കുറഞ്ഞ ഈ 10 ദിവസത്തെ തീര്‍ത്ഥാടനത്തിന് പരിചയസമ്പന്നരായ ഗൈഡുകള്‍ക്കു പുറമെ യുകെയുടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്രാ സൗകര്യമുണ്ടായിരിക്കുന്നതാണ്.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നിന്നും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റിമാര്‍ക്ക് പേരുകള്‍ നല്‍കി അഡ്വാന്‍സ് തുക അടച്ച് രജിസ്റ്റര്‍ ചെയ്തു ഈ തീര്‍ത്ഥാടനം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST എല്ലാവരുടെയും സ്‌നേഹപൂര്‍വ്വം ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫിലിപ്പ് കണ്ടോത്ത്: 07703063836

റോയ് സെബാസ്റ്റ്യന്‍: 07862701046

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more