1 GBP = 104.15
breaking news

അഗസ്‌റ്റ വെസ്‌റ്റലാന്റ് ഇടനിലക്കാരൻ ഇന്റർപോളിന്റെ പിടിയിൽ

അഗസ്‌റ്റ വെസ്‌റ്റലാന്റ് ഇടനിലക്കാരൻ ഇന്റർപോളിന്റെ പിടിയിൽ

ന്യൂഡൽഹി: കോളിളക്കം സൃഷ്‌ടിച്ച അഗസ്‌റ്റ വെസ്‌റ്റ്‌ലാന്റ് ഹെലികോപ്‌ടർ ഇടപാടിലെ ഇടനിലക്കാരൻ കാർലോസ് ഗെരോസ ഇന്റർപോളിന്റെ പിടിയിൽ. എൻഫോഴ്‌സ്‌മെ‌ന്റ് ഡയറക്‌ടറേറ്റിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇറ്റലിയിൽ വച്ച് ഇന്റർപോൾ ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ഗെരോസയെ കൂടാതെ ബ്രിട്ടീഷ് പൗരനായ ക്രിസ്‌റ്റ്യൻ മൈക്കൾ, ഇറ്റലിക്കാരനായ ഗൈ‌ഡോ ഹാഷ്‌കെ എന്നീ രണ്ട് ഇടനിലക്കാർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കാർലോസിനെ ഉടൻ തന്നെ ഇന്ത്യയ്‌ക്ക് കൈമാറും. വി.വി.ഐ.പികളുടെ യാത്രയ്‌ക്കായി ഇറ്റാലിയൻ കമ്പനിയായ അഗസ്‌റ്റ വെസ്‌റ്റ്‌ലാന്റിൽ നിന്ന് 12 എ.ഡബ്ല്യു–101 ഹെലികോപ്‌റ്ററുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടിൽ 423 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം. മുൻ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയടക്കം രാജ്യത്തെ നിരവധി പ്രമുഖർക്ക് ഇടപാടിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് എൻഫോഴ്‌സ്‌മെ‌ന്റും സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്.

ഇടപാടിലെ ക്രമക്കേട് 2011 ആഗസ്റ്റിലാണ് പുറത്തുവന്നത്. ഇറ്റാലിയൻ കമ്പനിയായ ഫിൻ മെക്കാനിക്കയുടെ ഉപസ്ഥാപനമാണ് അഗസ്റ്റ വെസ്റ്റ്‌ലാന്റ്. ഫിൻ മെക്കാനിക്കയുടെ മേധാവി ഗിസപ്പെ ഓർസിയെ ഇറ്റലിയിൽ പൊലീസ് അറസ്റ്റ് ചെയ്‌തതോടെയാണ് കോഴയുടെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ അന്നത്തെ യു.പി.എ സർക്കാർ കരാർ റദ്ദാക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more