1 GBP = 104.21
breaking news

വടകരയില്‍ യുവജന വാദ്യ കലാസംഘത്തിന്റെ പ്രതിഷേധ ചെണ്ടമേളം

വടകരയില്‍ യുവജന വാദ്യ കലാസംഘത്തിന്റെ പ്രതിഷേധ ചെണ്ടമേളം

അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുതണമെന്ന ആഹ്വാനവുമായി വടകരയില്‍ യുവജന വാദ്യ കലാസംഘത്തിന്റെ പ്രതിഷേധ ചെണ്ടമേളം. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും സുഹൃത്തുക്കളാണ് കോട്ടപ്പറമ്പില്‍ നടന്ന പ്രതിഷേധ കൊട്ടിന് നേതൃത്വം നല്‍കിയത്.

കൊലപാതക രാഷ്ട്രീയത്തിന്‍റെ ഇരകളായ കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും ഓര്‍മകള്‍ക്ക് മുമ്പില്‌‍ പ്രണാമമര്‍പ്പിച്ചാണ് അവര്‍ വടകരയിലെത്തിയത്. കൃപേഷും ശരത് ലാലും ചേര്‍ന്ന് ജീവന്‍കൊടുത്ത യുവജനവാദ്യ സംഘത്തിലെ മുപ്പതു പേരും ചെണ്ടയും ഇലത്താളവുമായി വടകരയിലെത്തി. വലിയ ആള്‍ക്കൂട്ടവും അവരെ സ്വീകരിക്കാനുണ്ടായിരുന്നു. പ്രതിഷേധത്തിന്‍റെ താളത്തില്‍ അവര്‍ വേദിയില്‍ കൊട്ടിക്കയറി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ട് വരെ വടകരയില്‍ തുടരാനാണ് ഇവരുടെ തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more