1 GBP = 104.21
breaking news

സാൻ ജോർജ് കലാപ്രതിഭ. ഇവ കുര്യാക്കോസ് തുടർച്ചയായ രണ്ടാം വർഷവും കലാതിലകം. വെന്നിക്കൊടി പാറിച്ചു ഹൾ റീജിയണൽ ചാമ്പ്യൻ. യോർക്ഷയർ ഹംബർ റീജിയണൽ കലാമേള സമാപിച്ചത് രാത്രി പന്ത്രണ്ടു മണിക്ക്.

സാൻ ജോർജ് കലാപ്രതിഭ.  ഇവ കുര്യാക്കോസ്  തുടർച്ചയായ രണ്ടാം വർഷവും കലാതിലകം. വെന്നിക്കൊടി പാറിച്ചു ഹൾ റീജിയണൽ ചാമ്പ്യൻ. യോർക്ഷയർ ഹംബർ റീജിയണൽ കലാമേള സമാപിച്ചത് രാത്രി പന്ത്രണ്ടു മണിക്ക്.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ് യോർക്ഷയർ  കൾച്ചറൽ അസ്സോസ്സിയേഷൻ (ഹൾ) തുടർച്ചയായ രണ്ടാം തവണയും റീജിയണൽ  ചാമ്പ്യന്മാരായി. പ്രസിഡന്റ് ജിബി ജോർജിന്റെയും നാഷണൽ വൈസ് പ്രസിഡന്റ്  ഡോ.ദീപ ജേക്കബിന്റെയും  നേതൃത്വത്തിലുള്ള സംഘം വേദികൾ തകർത്താടിയപ്പോൾ  റീജിയണിലെ വമ്പന്മാരായ എസ് കെ സി എ യും കീത്ലീയും  യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
 റീജിയണൽ പ്രസിഡന്റ് കിരൺ സോളമന്റെ അദ്ധ്യക്ഷതയിൽ മുഖ്യാതിഥിയായ യുക്മ നാഷണൽ പ്രസിഡന്റ് മാമൻ ഫിലിപ്പ് കലാമേള ഉത്‌ഘാടനം ചെയ്തു. നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബ്, നാഷണൽ ജോയിന്റ് സെക്രട്ടറിയും കലാമേള കോ ഓർഡിനേറ്ററുമായ ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവർ ആശംസ പ്രസംഗം നടത്തി. റീജിയണൽ സെക്രട്ടറി ജസ്റ്റിൻ എബ്രഹാം സ്വാഗതവും കീത്ത്ലീ മലയാളി അസ്സോസ്സിയേഷൻ പ്രസിഡന്റ് ശ്രീ രഞ്ജു തോമസ് നന്ദിയും പ്രകാശിപ്പിച്ചു.
യുക്മയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അപ്പിച്ചായനെ അനുസ്മരിച്ചുകൊണ്ടു ശ്രീ മാമൻ ഫിലിപ്പ് സംസാരിക്കുകയും പരേതനോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് മൗനപ്രാത്ഥന നടത്തുകയും ചെയ്തു. അപ്പിച്ചായനെപ്പോലുള്ളവരുടെ ആശയമാണ് ഇങ്ങനെ ഒരു സംഘടനയുടെ പിറവിക്ക് കാരണമായത് എന്ന് റീജിയണൽ പ്രസിഡന്റ് കിരൺ സോളമൻ പറഞ്ഞു.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമേള ഈ വർഷം യോർക്ഷയർ ഹംബർ റീജിയനിലാണ് നടക്കുന്നത്.
ഈ അവസരം റീജിയനിലുള്ള എല്ലാ അംഗങ്ങളും ഉപയോഗിക്കണമെന്നും നാഷണൽ കലാമേള ഒരു വൻ  വിജയമാക്കണമെമെന്നും നാഷണൽ പ്രസിഡന്റ് മാമൻ അഭ്യർത്ഥിച്ചു. യൂ ഗ്രാന്റ് ടിക്കറ്റിന്റെ ആദ്യ വിൽപ്പന കീത്ത്ലീ മലയാളി അസോസിയേഷൻ കമ്മറ്റി അംഗം ബാബു സെബാസ്റ്റിയന് നൽകികൊണ്ട് മാമൻ ഫിലിപ്പ് നിർവഹിച്ചു.
കഴിഞ്ഞ വർഷത്തെ റീജിയണൽ കലാ തിലകമായ ഇവ കുര്യാക്കോസ് ഇത്തവണയും തൽ സ്ഥാനം നിലനിർത്തി. മുൻ നാഷണൽ കലാപ്രതിഭയായ സാൻ ജോർജാണ് ഇത്തവണത്തെ റീജിയണൽ കലാപ്രതിഭ.
ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച, 200 ൽ പരം മത്സരാർത്ഥികൾ ഇഞ്ചോടിഞ്ച് പോരാടിയ മത്സരങ്ങൾ രാത്രി പതിനൊന്നുമണിവരെ നീണ്ടു നിന്നു. സമ്മാനദാനങ്ങൾ പൂർത്തിയായപ്പോൾ പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു.
ഇത്തവണയും  കലാമേളയ്ക്കു ആതിഥേയത്വം വഹിച്ചത് കീത്ത്ലീ മലയാളി അസോസിയേഷനാണ്. ഇത് മൂന്നാം തവണയാണ് കീത്തിലിയിൽ റീജിയണൽ കലാമേള അരങ്ങേറിയത്.
റീജിയണൽ പ്രസിഡന്റ് ശ്രീ കിരൺ സോളമന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച  ആർട്സ് കമ്മറ്റി കലാമേളയെ വൻവിജയത്തിലാക്കി.  യുക്മയുടെ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബ്, റീജിയണൽ സെക്രട്ടറി ജസ്റ്റിൻ എബ്രഹാം, റീജണൽ വൈസ് പ്രസിഡന്റ് സിജൻ സെബാസ്റ്റിയൻ, ആർട്സ് കോർഡിനേറ്റർ സജിൻ രവീന്ദ്രൻ എന്നിവരാണ് കമ്മറ്റിയിലുണ്ടായിരുന്ന  മറ്റംഗങ്ങൾ. രണ്ടു സ്റ്റേജുകളിലായിട്ടാണ്   മത്സരങ്ങൾ ക്രമീകരിച്ചിരുന്നത് .
കലാമേളയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച കീത്ത്ലീ മലയാളി അസ്സോസ്സിയേഷൻ  പ്രസിഡന്റ് ശ്രീ രഞ്ജു തോമസ്, സെക്രട്ടറി ജയരാജ് നമ്പ്യാർ, കമ്മറ്റി അംഗങ്ങളായ ഡോ. അഞ്ജു  ഡാനിയേൽ, ബാബു സെബാസ്റ്റിയൻ തുടങ്ങി എല്ലാ അംഗങ്ങൾക്കും റീജിയണൽ കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.
ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ, കീത്ത്ലീ മലയാളി അസ്സോസ്സിയേഷൻ, യോർക്ക് മലയാളി അസ്സോസ്സിയേഷൻ, വൈസ്റ് യോർക്ഷയർ മലയാളി അസ്സോസ്സിയേഷൻ, ഈസ്റ് യോർക്ഷയർ  കൾച്ചറൽ അസ്സോസ്സിയേഷൻ (ഹൾ), റോതെർഹാം കേരള കൾച്ചറൽ അസ്സോസ്സിയേഷൻ, ബ്രാഡ്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ,  ലീഡ്സ് മലയാളി അസോസിയേഷൻ എന്നിവയിലെ മത്സരാർത്ഥികളാണ് കലാമേളയിൽ പങ്കെടുത്തത്.
നീലഗിരി റെസ്റ്ററന്റ് റോതെർഹാം ഒരുക്കിയ  സ്വാദിഷ്ടമായ ഭക്ഷണം മിതമായ വിലയിൽ രാവിലെ പത്തുമണി മുതൽ ലഭ്യമായിരുന്നു.. നീലഗിരി റെസ്റ്ററന്റിനോടൊപ്പം വെൽ കെയർ 24/7, ലോ ആൻഡ് ലോയേഴ്സ്, എല്ബ കെയർ, മാങ്കോ ടേക്ക് എവേ കീത്ത്ലീ,മദർ ഇന്ത്യ കിച്ചൻ, ജി എം പി ഹെൽത് കെയർ എന്നിവരാണ് പരിപാടികൾ സ്പോൺസർ ചെയ്തിരുന്നത്.
പരിപാടിയിൽ പങ്കെടുത്തവർക്കും സഹായ സഹകരണങ്ങൾ ചെയ്തവർക്കും റീജിയണൽ വൈസ് പ്രസിഡന്റ് സാജൻ സെബാസ്റ്റിയൻ കൃതജ്ഞത അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more