1 GBP = 104.22
breaking news

ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​ക്ക് ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി

ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​ക്ക് ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി

ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​ക്ക് ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി. നൈ​ജീ​രി​യ​ൻ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​യായ ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല​യാ​ണ് പു​തി​യ ഡ​ബ്ലു​.ടി​.ഒ മേ​ധാ​വി. ഡ​ബ്ലു​.ടി​.ഒ മേ​ധാ​വി​യാ​കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ വ്യ​ക്തി​യുമാണ് 66കാരിയായ ഇ​ൻ​ഗോ​സി.

ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​തി​നി​ധി പി​ന്മാ​റി​യ​തോ​ടെ​ വോ​ട്ടെ​ടു​പ്പി​ല്ലാ​തെയാണ് ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല ഡ​ബ്ലു​.ടി​.ഒ ത​ല​പ്പത്ത് എ​ത്തി​യ​ത്. ലോ​ക​ബാ​ങ്ക് ചു​മ​ത​ല​യി​ലും നൈ​ജീ​രി​യ​യു​ടെ ധ​ന​മ​ന്ത്രി​യാ​യും 25 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള വ്യ​ക്തി​കൂ​ടി​യാ​ണ് ഇ​ൻ​ഗോ​സി. 164 രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ലോ​ക വ്യാ​പാ​ര സം​ഘ​ട​ന.

മാർച്ച് ഒന്നു മുതലാണ് ഇ​ൻ​ഗോ​സി സ്ഥാനമേറ്റെടുക്കുക. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുകയെന്നും ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ഇ​ൻ​ഗോ​സി പറഞ്ഞു. 25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ഇ​ൻ​ഗോ​സി ലോ​ക​ബാ​ങ്ക് ചു​മ​ത​ല​യി​ലും നൈ​ജീ​രി​യ​യു​ടെ ധ​ന​മ​ന്ത്രി​യാ​യും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more