1 GBP = 104.34

പ്രേക്ഷക മനം കവർന്ന് ജെയ്സ് & ഗ്രെയ്സ് ഇമ്മാനുവൽ സഹോദരങ്ങൾ….. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ഷോ “LET’S BREAK IT TOGETHER” മുന്നേറുന്നു…..

പ്രേക്ഷക മനം കവർന്ന് ജെയ്സ് & ഗ്രെയ്സ് ഇമ്മാനുവൽ സഹോദരങ്ങൾ…..   വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ഷോ  “LET’S BREAK IT TOGETHER”  മുന്നേറുന്നു…..

കുര്യൻ ജോർജ്

(സാംസ്കാരികവേദി നാഷണൽ കോർഡിനേറ്റർ)

യുക്മാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ ലൈവ് ടാലന്റ് ഷോ “LET’S  BREAK IT TOGETHER” ൽ  ആയിരക്കണക്കിന് പ്രേക്ഷകരുടെ മനം കവർന്ന് ഡോർസെറ്റിലെ പൂളിൽ നിന്നുള്ള ജെയ്സ് & ഗ്രെയ്സ് സഹോദരങ്ങളുടെ തകർപ്പൻ പ്രകടനം ഇന്നലെ നടന്നു. 14 വയസ്സ്കാരനായ ജെയ്സ് ഇലക്ട്രിക് ഗിറ്റാർ, പിയാനോ എന്നിവയിലും 10 വയസ്സ്കാരി ഗ്രെയ്സ് വെസ്റ്റേൺ ഫ്‌ളൂട്ട്, റെക്കോർഡർ എന്നീ ഉപകരണങ്ങളിലും തങ്ങളുടെ മികവ് പ്രദർശിപ്പിച്ചു. വിവിധ ഭാഷകളിൽ നിന്നുള്ള നിരവധി ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ ലൈവ് ഷോ അത്യന്തം ആകർഷകമായിരുന്നു. ജെയ്സ് ഇലക്ട്രിക് ഗിറ്റാറിലും പിയാനോയിലും തന്റെ മികവ് പ്രകടിപ്പിച്ചതോടൊപ്പം ഒരു ഇംഗ്ളീഷ് ഗാനം മനോഹരമായി ആലപിക്കുകയും ചെയ്തു. അമേരിക്കൻ സംഗീത പ്രതിഭ ജോൺ ലെജൻഡിന്റെ “ലവ് ഇൻ ദ ഫ്യൂച്ചർ” എന്ന ആൽബത്തിലെ “ആൾ ഓഫ് മീ” എന്ന ഹിറ്റ് ഗാനമാണ് ജെയ്സ് പാടിയത്. ഫ്ളൂട്ട്‌, റെക്കോർഡർ എന്നിവയ്ക്കൊപ്പം പിയാനോയിലും ഒരു പാട്ട് വായിച്ച് ഗ്രെയ്സ് എന്ന കൊച്ച് മിടുക്കി പ്രേക്ഷക മനം കീഴടക്കി.  സംഗീതാസ്വാദകരുടെ മനം കുളിർപ്പിച്ച ഒന്നായിരുന്നു ഇന്നലത്തെ ലൈവ് ഷോ. സാങ്കേതിക തകരാർ മൂലം ഇടയ്ക്കൊരു ചെറിയ തടസ്സം നേരിട്ടതൊഴിച്ചാൽ ഏറെ മനോഹരമായിരുന്നു ഇന്നലത്തെ ലൈവ് ഷോ.

ഷോയുടെ അവസാനം ലൈവിൽ വന്ന മാതാപിതാക്കൾ  ഇമ്മാനുവലും സിജിയും നാട്ടിൽ നിന്നും വിസിറ്റിന് വന്നിരിക്കുന്ന ഇമ്മാനുവലിന്റെ അമ്മയും ഷോയിലുടനീളം  നിറഞ്ഞ പിന്തുണ നൽകിയ പ്രേക്ഷകർക്കും സംഘാടകരായ യുക്മ ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. യുക്മ സൌത്ത് ഈസ്റ്റ് റീജിയണിൽ പെട്ട ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് ഈ കുടുംബം. സംഗീതത്തോടൊപ്പം പഠനവും സ്പോർട്ട്സും ഒരേ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ട് പോകുന്ന ഭാവിയുടെ വാഗ്ദാനങ്ങളായ ഈ കലാ പ്രതിഭകൾക്ക് യുക്മയുടേയും യുക്മ സാംസ്കാരിക വേദിയുടേയും എല്ലാവിധ ആശംസകളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ “ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more