1 GBP = 104.26
breaking news

വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ പ്രഥമ നാഷണൽ എകസിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ പ്രഥമ നാഷണൽ എകസിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ നൂറിൽ പരം രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു. ലോകത്തിലെ എല്ലാ കോണുകളിലുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ആശയത്തോടെ ആരംഭിച്ച ഡബ്ല്യു എം എഫ് കുറഞ്ഞ കാലം കൊണ്ടു തന്നെ തങ്ങളുടെ സേവന പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. മത രാഷട്രീയ ജാതി വർണ്ണ വ്യത്യാസമില്ലതെ ഏവരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യു എം എഫ്.

സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് ഡബ്ല്യു എം എഫ് യു കെ ചാപ്റ്ററിൻ്റെ അമരത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ല്യു എം എഫ് യു കെ നാഷണൽ കോർഡിനേറ്റർ ശ്രീ ബിജു മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡബ്ല്യു എം എഫ് യുകെ നാഷണൽ കൗൺസിലിലേക്ക് റവ.ഡീക്കൻ.ജോയിസ് പള്ളിക്കമ്യാലിൽ പ്രസിഡൻ്റായും, വൈസ് പ്രസിഡൻ്റുമാരായി ശ്രീ അബ്രാഹം പൊന്നുംപുരയിടവും, ശ്രീ സുജു കെ ഡാനിയലും, സെക്രട്ടറിയായി ഡോ. ബേബി ചെറിയാനും, ജോയിൻറ് സെക്രട്ടറിമാരായി ശ്രീ തോമസ് ജോണും, ശ്രീ ജോജി സെബാസ്റ്റ്യനും, ട്രഷററായി ശ്രീ ആൻറണി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. ഇവരോടൊപ്പം നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ശ്രീ ജോമോൻ മാമൂട്ടിൽ (കൾച്ചറൽ കോർഡിനേറ്റർ), ശ്രീമതി ബിന്നി മനോജ് (വിമൻസ് കോർഡിനേറ്റർ), ശ്രീ സുനിൽ കെ ബേബി (ചാരിറ്റി കോർഡിനേറ്റർ), ശ്രീ ജോർജ്ജ് വടക്കേക്കുറ്റ് (മീഡിയ കോർഡിനേറ്റർ), ശ്രീ ജോൺ മുളയൻകൽ (പി ആർ ഒ), ശ്രീ നോബിൾ മാത്യു (യൂത്ത് കോർഡിനേറ്റർ-പുരുഷ വിഭാഗം), മിസ്സ് റിനി തോമസ് (യൂത്ത് കോർഡിനേറ്റർ -വനിതാ വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.

2018 മാർച്ച്‌ മാസം ഇരുപ്ത്തി മൂന്നാം ‌ തീയതി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ വെച്ച് ഡബ്ലിയു എം എഫിൻ്റെ പ്രവർത്തനോൽഘാടനം ആരാധ്യനായ ഹൈക്കമ്മീഷണർ ഹിസ് എക്സലൻസി വൈ. കെ. സിൻഹ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ഡബ്ലിയു എം എഫിൻ്റെ പ്രഥമ കമ്മിറ്റി നിലവിൽ വന്നതോടെ മെമ്പർഷിപ്പ് ക്യാമ്പയിനിംഗ്, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ കലാസാംസ്കാരിക പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ പരിപാടികളോടെ മുന്നോട്ടുപോകുമെന്ന് നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more