1 GBP = 104.21
breaking news

‘നീതി ഉറപ്പാക്കും’ വിൻഡ്റഷ് ജനറേഷന് പുതിയ ഹോം സെക്രട്ടറിയുടെ ഉറപ്പ്

‘നീതി ഉറപ്പാക്കും’ വിൻഡ്റഷ് ജനറേഷന് പുതിയ ഹോം സെക്രട്ടറിയുടെ ഉറപ്പ്

ലണ്ടൻ: വിൻഡ്റഷ് തലമുറകൾക്ക് എത്രയും പെട്ടന്ന് നീതി ലഭ്യമാക്കുമെന്ന് പുതുതായി നിയമിതനായ ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വിൻഡ്റഷ് വിവാദങ്ങളെത്തുടർന്ന് ആംബർ റുഡ് രാജിവച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി തെരേസാ മേയ് സാജിദിനെ ഹോം സെക്രട്ടറിയായി നിയമിച്ചത്.

നേരത്തെ വിൻഡ്റഷ് തലമുറകളോട് അനുഭാവം പ്രകടിപ്പിച്ച് സാജിദും പ്രസ്താവനയിറക്കിയിരുന്നു. നിലവിലെ രീതികൾ കൂടുതൽ സജീവമാക്കി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താനും കുടിയേറ്റക്കാരിലെ രണ്ടാം തലമുറയാണെന്ന് പറഞ്ഞ അദ്ദേഹം തന്റെ മാതാപിതാക്കളും 1960 കളിൽ കുടിയേറ്റക്കാരായി ഇവിടെയെത്തി ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചവരാണെന്ന് പറഞ്ഞു.

അതേസമയം സാജിദ് ചുമതലയേറ്റു മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂറോപ്യൻ യൂണിയനും തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കാണിച്ച് ഹോം സെക്രട്ടറിക്ക് കത്തയച്ചു. ബ്രിട്ടനിലെ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ രെജിസ്ട്രേഷനെ സംബന്ധിച്ചുള്ള ആശങ്കകളാണ് കത്തിൽ. രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ ലഘൂകരിക്കണമെന്നാവശ്യപ്പെടുന്ന കത്തിൽ സെറ്റിൽഡ് സ്റ്റാറ്റസിന് അപേക്ഷിക്കുന്ന കുടുംബങ്ങൾക്ക് ഒരൊറ്റ അപേക്ഷയായി പരിഗണിക്കണമെന്ന നിർദ്ദേശവും മുന്നോട്ട് വയ്ക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more