1 GBP = 104.29
breaking news

വാമിന്റെ പ്രിയ മമ്മി അന്നമ്മ തോമസ് (84) നിര്യാതയായി…

വാമിന്റെ പ്രിയ മമ്മി അന്നമ്മ തോമസ് (84) നിര്യാതയായി…

ബർമിംഗ്ഹാമിനടുത്തു  വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് )  നിവാസിയായ ഗ്ളാക്സിൻ   തോമസിന്റെ മാതാവ്  അന്നമ്മ തോമസ് (84  വയസ് ) ഇന്നലെ (16/03/2021)  ചൊവ്വാഴ്ച  വോൾവർഹാംപ്ടൻ  ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച്  നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. 

നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു.  ഹെഡ്  നഴ്സ് ആയി റിട്ടയർ  ചെയ്തതിന് ശേഷം കഴിഞ്ഞ  18  വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.

വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്. ഗ്ളാക്സിൻ  ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ, ഗ്ലാഡിസ്, ഇമ്മാനുവൽ.
സംസ്ക്കാരം പിന്നീട് യുകെയിൽ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വാമിൻ്റെ മമ്മിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ സമിതിയംഗം സന്തോഷ് തോമസ്, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ. വാം പ്രസിഡൻറ് ജിജി മോൻ തുടങ്ങിയവർ  അനുശോചനം രേഖപ്പെടുത്തി. പരേതയുടെ  ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ  യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
Attachments area

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more