1 GBP = 104.17
breaking news

വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഇനി ഒരു മാസം കൂടി ….ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു….പ്രൊമോ വീഡിയോ കാണാം ….

വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഇനി ഒരു മാസം കൂടി ….ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു….പ്രൊമോ വീഡിയോ കാണാം ….

ഫാ. ബിജു കുന്നയ്ക്കാട്ട്

കഴിഞ്ഞ പത്തു വര്‍ഷത്തോളമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ‘ഇംഗ്‌ളണ്ടിന്റെ നസ്രത്തായ’ വാല്‍സിംഹാമിലേക്ക് ഒഴുകിയെത്തിയിരുന്ന കേരള ക്രൈസ്തവര്‍ ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഒന്നായി മാതൃസന്നിധിയിലേക്കെത്തുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ജൂലൈ പതിനാറാം തീയതിയാണ് കേരള ക്രൈസ്തവര്‍ വാല്‍സിംഹാമില്‍ ഒരു ദിവസം മുഴുവന്‍ പരിശുദ്ധ അമ്മയോടൊപ്പം ചിലവിടുന്നതിനായി എത്തിച്ചേരുന്നത്. രാവിലെ 9 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കുന്ന ധ്യാനത്തോടെ ആരംഭിക്കുന്ന അനുഗ്രഹീത ദിനം സമാപിക്കുന്നത് ഉച്ച കഴിഞ്ഞു 3 മണിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ വി.കുര്‍ബാനയോട് കൂടിയാണ്.

രാവിലെ നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്ക് ശേഷം പതിനൊന്നര മുതല്‍ ഒന്നര വരെ ഉച്ചഭക്ഷണത്തിനായും അടിമസമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കായും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായും മാറ്റി വച്ചിരിക്കുന്ന സമയമാണ്. ഉച്ച കഴിഞ്ഞു ഒന്നരക്ക് ജപമാല പ്രദക്ഷിണം ആരംഭിക്കും. ജപമാല പ്രദക്ഷിണത്തില്‍ ഉപയോഗിക്കുന്നതിനായി സാധിക്കുന്നത്രെ മുത്തുക്കുടകള്‍, കൊടികള്‍, പൊന്‍ – വെള്ളി കുരിശുകള്‍, ബാനറുകള്‍, മെഗാഫോണ്‍ എന്നിവയും ജപമാലകളും കൊണ്ട് വരണമെന്ന് കോര്‍ഡിനേറ്റര്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര ഓര്‍മ്മിപ്പിച്ചു. കോച്ചുകളില്‍ വരുന്നവര്‍ തങ്ങളുടെ കോച്ചുകളുടെ എണ്ണം ജൂണ്‍ 26 നു മുന്‍പായി അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മിതമായ നിരക്കില്‍ ലഭിക്കുന്ന ഉച്ചഭക്ഷണ പായ്ക്കറ്റുകള്‍ ആവശ്യമുള്ളവരും കണ്‍വീനറെ അറിയിക്കേണ്ടതാണ്. അന്വേഷണങ്ങള്‍ക്ക് ഫാ. ട്രയിന്‍ മുല്ലക്കര (07985695056), ബിബിന്‍ അഗസ്തി (07530738220 ) യുമായി ബന്ധപ്പെടുക.

എല്ലാ വി.കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വാല്‍സിംഹാമിലേക്ക് വരുന്നതിനായി സൗകര്യമൊരുക്കുന്നതിന് ജൂലൈ പതിനേഴാം തീയതി സീറോ മലബാര്‍ വിശുദ്ധ കേന്ദ്രങ്ങളില്‍ വി. കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലെന്നു വിശ്വാസികളെ അറിയിക്കുവാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന സഡ്ബറി കൂട്ടായ്മയുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുകയാണെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more