1 GBP = 101.04
breaking news

വിജിൻ വർഗീസിനു യുകെ മലയാളികളുടെ അന്ത്യാഞ്ജലി

വിജിൻ വർഗീസിനു യുകെ മലയാളികളുടെ അന്ത്യാഞ്ജലി

ലിവർപൂൾ: ലിവർപൂളിലെ വിറാളിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ എൻജിനിയറിങ് വിദ്യാർത്ഥി വിജിൻ വർഗീസിനു യുകെ മലയാളികൾ അന്ത്യാഞ്ജലിയേകി. ഇന്നലെ രാവിലെ ലിവർപൂളിലെ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലാണ് വിജിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചത്.

രാവിലെ 11 മണിക്കു മൃതദേഹവും വഹിച്ചുകൊണ്ട് ഫ്യൂണറൽ ഡയറക്റ്റ്റേറ്റിന്റെ വാഹനം പള്ളിയിൽ എത്തി പിന്നീട് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് ഫാദർ എൽദോ പി വർഗീസ് നേതൃത്വം നൽകി. വ്യത്യസ്ഥ ക്രിസ്റ്റ്യൻ സമൂഹങ്ങളിൽനിന്നും എത്തിച്ചേർന്ന വൈദികർ ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു.

ലിവർപൂൾ മലയാളി അസോസിയേഷനു വേണ്ടി ബിജു ജോർജ്ജ്, ലിവർപൂൾ മലയാളി കച്ചറൽ അസ്സോസിയേഷനു വേണ്ടി തോമസുകുട്ടി ഫ്രാൻസിസ്‌ എന്നിവർ റീത്ത് വച്ചു.
പള്ളിയിലെ ശുശ്രൂഷകളും പൊതുദർശനവും ഒന്നരയോടെ അവസാനിച്ചു. ഏറ്റവും അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലേക്കു അയക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. വിജിൻ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more