1 GBP = 104.32

ഉദ്യോഗാർഥികളുടെ സമരം അനാവശ്യം; തുടങ്ങിയവർ തന്നെ അവസാനിപ്പിക്ക​ട്ടെ -എ. വിജയരാഘവൻ

ഉദ്യോഗാർഥികളുടെ സമരം അനാവശ്യം; തുടങ്ങിയവർ തന്നെ അവസാനിപ്പിക്ക​ട്ടെ -എ. വിജയരാഘവൻ

കോഴിക്കോട്​​: പി.എസ്​.സി ഉദ്യോഗാർഥികൾ സെ​ക്രട്ടറിയേറ്റിന്​ മുന്നിൽ നടത്തുന്ന സമരം അനാവശ്യമാണെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ.വിജയരാഘവൻ. നടക്കാത്ത ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം. തുടങ്ങിയവർ തന്നെ സമരം അവസാനിപ്പിക്ക​​ട്ടെയെന്നും വിജയരാഘവൻ നിലപാടെടുത്തു. സമരക്കാരുമായി ചർച്ച നടത്താൻ സാധ്യതയില്ലെന്ന സൂചനയാണ്​ വിജയരാഘവനും നൽകുന്നത്​.

ഫിഷറീസ്​ കരാറിനെ സംബന്ധിച്ച മന്ത്രി തന്നെ വിശദീകരണം നൽകിയിട്ടുണ്ട്​. കരാറുണ്ടാക്കിയിട്ടില്ലെന്ന്​ മന്ത്രി തന്നെ വ്യക്​തമാക്കിയിട്ടുണ്ട്​. കമ്പനി സർക്കാറിന്​ നൽകിയ കത്ത്​ പരിശോധിക്കുക മാത്രമാണ്​ ഫിഷറീസ്​ മന്ത്രി ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു.

ഇ.ശ്രീധരൻ നല്ല എഞ്ചിനീയറാണ്​. എന്നാൽ, അദ്ദേഹത്തിന്​ ചരിത്രമറിയില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more