1 GBP = 104.29
breaking news

വാരണാസി ഇരട്ട സ്ഫോടനം; പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ

വാരണാസി ഇരട്ട സ്ഫോടനം; പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ

വാരണാസി ഇരട്ട സ്ഫോടനക്കേസിൽ പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ. ഗാസിയാബാദ് സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്‌ഫോടനത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത് കേസിൽ വലിയുള്ള കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തിയിരുന്നു. സംഭവം നടന്ന് 16 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. 2006 മാർച്ച് 7 ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

2006 മാർച്ച് ഏഴിന് വൈകുന്നേരം 6.15 ന് സങ്കട് മോചക് ക്ഷേത്രത്തിനുള്ളിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് സമീപവും ബോംബ് പൊട്ടിത്തെറിച്ചു. അതേ ദിവസം, പൊലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസിന്റെ റെയിലിങ്ങുകൾക്ക് സമീപം കുക്കർ ബോംബും കണ്ടെത്തി.

വാരാണസിയിലെ അഭിഭാഷകർ കേസ് വാദിക്കാൻ വിസമ്മതിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. 2006 ഏപ്രിലിൽ, സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക ദൗത്യസേന, വലിയുള്ളയ്ക്ക് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more