1 GBP = 104.17
breaking news

ശ്രീ മാമ്മൻ ഫിലിപ്പ് മുഖ്യാതിഥി…. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഇന്ന് ബോൾട്ടണിൽ….. ചിത്രരചനാ മത്സവെരം രാവിലെ 9ന് ആരംഭിക്കും……

ശ്രീ മാമ്മൻ ഫിലിപ്പ് മുഖ്യാതിഥി…. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഇന്ന് ബോൾട്ടണിൽ….. ചിത്രരചനാ മത്സവെരം രാവിലെ 9ന് ആരംഭിക്കും……
പി ആർ ഓ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ
യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 ഇന്ന് ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാളിൽ രാവിലെ 10 മണിക്ക് യുക്മ മുൻ നാഷണൽ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന ശ്രീ മാമ്മൻ ഫിലിപ്പ്  മുഖ്യാതിഥിയാകുന്ന സമ്മേളനം യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും കലാമേള ജനറൽ കൺവീനറുമായ സാജൻ സത്യൻ ചടങ്ങിൽ പങ്കെടുക്കും. നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ജാക്സൻ തോമസ് അദ്ധ്യക്ഷത വഹിക്കും. റീജിയൻ സെക്രട്ടറി സുരേഷ് നായർ സ്വാഗതം ആശംസിക്കുന്ന യോഗത്തിന് ട്രഷറർ ബിജു പീറ്റർ നന്ദിയർപ്പിക്കും. നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ്, സാംസ്കാരിക വിഭാഗം വൈസ് ചെയർമാൻ ജോയി അഗസ്തി അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വൈകിട്ട് 7ന് സമ്മാനദാനത്തോടെ കലാമേളക്ക് തിരശ്ശീല വീഴും.
ദശാബ്ദിയുടെ നിറവിൽ നടക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ദേശീയ സെക്രട്ടറി അലക്സ് വർഗ്ഗീസ്   രക്ഷാധികാരിയും റീജിയണൽ പ്രസിഡന്റ്  അഡ്വ. ജാക്സൺ തോമസ് ചെയർമാനും റീജിയണിൽ നിന്നുള്ള നാഷണൽ എക്സിക്യൂട്ടീവും ഹോസ്റ്റിങ് അസ്സോസിയേഷൻ ആയ ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രതിനിധിയുമായ ശ്രീ കുരൃൻ ജോർജ്ജ് വൈസ് ചെയർമാനും ആർട്സ് കോർഡിനേറ്റർ രാജീവ് കൺവീനറും ആയ കമ്മിറ്റിയിൽ ഓഫീസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിജു പീറ്റർ,  ഷാരോൺ ജോസഫ്, സിന്ധു ഉണ്ണി എന്നിവരും സ്റ്റേജ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് റീജിയണൽ സെക്രട്ടറി സുരേഷ് നായരും ജോയിന്റ് ട്രഷറർ ജോബി സൈമണും ആയിരിക്കും. പ്രോഗ്രാം കോർഡിനേറ്റർമാരായി വൈസ് പ്രസിഡന്റ് കെ ഡി ഷാജി മോനും മുൻ പ്രസിഡന്റ് ഷിജോ വർഗ്ഗീസും അവാർഡ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് സുരേഷ് നായരും ബിജു പീറ്ററും ബിനു വർക്കിയും ആയിരിക്കും. സ്വാഗതസംഘം ചുമതല വഹിക്കുന്നത് റീജിയണൽ ജോയിന്റ് സെക്രട്ടറി പുഷ്പരാജും മുൻ റീജിയണൽ സെക്രട്ടറി തങ്കച്ചൻ ഏബ്രഹാമും ചേർന്ന് ആയിരിക്കും.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സംപൂർണ്ണ ഓൺലൈൻ രജിസ്ട്രേഷൻ മുതൽ പരാതികൾക്ക് ഇടയില്ലാത്ത വിധം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ആണ് റീജിയണൽ കലാമേളക്ക് തയ്യാറെടുത്തിരിക്കുന്നത്.
13 അംഗ സംഘടനകളും തങ്ങളുടെ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് കടുത്ത മൽസരങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പിലാണ്. കേരളത്തിലെ കലാമേളകളുടെ അതേ വേഗവും താളവും ഈണവും വരികളും സംഗീതവും എല്ലാം സംയോജിക്കുന്നത് ബോൾട്ടനിലെ നാല് വേദികളിലായിട്ടായിരിക്കും.
രാവിലെ 9 മണിമുതൽ മൽസരാർതഥികൾക്ക് തങ്ങളുടെ അസ്സോസിയേഷൻ പ്രതിനിധികളുമായി വന്ന് ചെസ്റ്റ് നംബർ വാങ്ങാവുന്നതാണ്. ആവശ്യപ്പെട്ടാൽ ബോദ്ധ്യപ്പെടുത്താൻ മൽസരാർത്ഥികൾ ആവശ്യമായ തിരിച്ചറിയൽ രേഖകൾ
കരുതണമെന്നും സംഘാടകർ  പ്രത്യേകം ഓർമ്മിപ്പിച്ചു.
മൽസരാർതഥികളുടെയും കാണികളുടെയും സൗകര്യാർത്ഥം മിതമായ നിരക്കിൽ ലഭിക്കുന്ന ഭക്ഷണശാല ഉണ്ടായിരിക്കുന്നതാണ്.
 യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം രാവിലെ 9 മുൽ 10 വരെ നടക്കും. നോർത്ത് വെസ്റ്റ് റീജിയണിലെ യുക്മയിൽ അംഗത്വമില്ലാത്ത ആളുകൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചിത്രരചനാ മത്സരത്തിന്റെ ചുമതല വഹിക്കുന്ന മുൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിനെ ( 07883022378) ബന്ധപ്പെടേണ്ടതാണ്.
നോർത്ത് വെസ്റ്റ് കലാമേളയുടെ മെഗാ സ്പോൺസർ അലൈഡ് ഫിനാൻഷ്യൽ സർവീസ് ആണ്. മറ്റു സ്പോൺസർമാർ മൂൺ ലൈറ്റ് ബെഡ് റൂം & കിച്ചൻ, 24/7 നഴ്‌സിംഗ് ഏജൻസി, ഹെൽത്ത് സ്കിൽ ട്രെയിനിംഗ്, ലവ് 2 കെയർ നഴ്സിംഗ് ഏജൻസി എന്നിവരാണ്.
വേദിയുടെ വിലാസം:-
ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാൾ,
275 പ്ളോഡർ ലെയിൻ, ബോൾട്ടൻ, BL4 0BR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more