1 GBP = 104.30
breaking news

യുക്മ ദേശീയ കലാമേള വീഡിയോ സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച….

യുക്മ ദേശീയ കലാമേള വീഡിയോ സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച….

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരിക്കുന്നവർ വീഡിയോകൾ അയച്ചുതരേണ്ട സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇന്ന് ഞായർ (12/12/21) രാത്രി പന്ത്രണ്ട് മണി വരെയായിരിക്കും വീഡിയോകൾ സ്വീകരിക്കുന്നത്. യുക്മ കലാമേള മാനുവലിൽ പറയുന്ന പ്രകാരമാണ് വീഡിയോകൾ അയക്കേണ്ടത്. ഓരോ വിഭാഗങ്ങളിലേക്കുമുള്ള മത്സരാർത്ഥികൾ പ്രത്യേകം ഇ മെയിലുകളിലേക്കാണ് വീഡിയോകൾ അയക്കേണ്ടത്. മത്സരാർത്ഥികൾ വീഡിയോകൾ അയക്കുമ്പോൾ ഏതെങ്കിലും തരത്തിൽ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

വീഡിയോകൾ അയക്കേണ്ട ഇമെയിൽ വിലാസങ്ങൾ താഴെ കൊടുത്തിരിക്കുന്നു:- 

Kids –  [email protected]    

Sub Junior – [email protected]

Junior –         [email protected]

Seniors –       [email protected]

യുക്മ ദേശീയകലാമേളയുടെ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച  നെടുമുടി വേണു നഗറിൽ വൈകുന്നേരം 5.30 PM ന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയായിരിക്കും നടക്കുന്നത്. യുക്മയുടെ ഫെയ്സ് ബുക്ക് പേജിലൂടെ 5.30 PM (യുകെ) 12 PM (ഇന്ത്യ) നായിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സാമൂഹ്യ സാംസ്കാരിക രാഷട്രീയ മേഖലകളിലെ  വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് യുക്മ  പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അറിയിച്ചു.

യുക്മ ദേശീയ കലാമേള 2021ൻ്റെ ഉദ്ഘാടന വേദിയിലേക്ക് യുകെയിലേയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികളെയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി  ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ചെയ്തു കൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more