1 GBP = 103.17
breaking news

യുക്മ ദേശീയ കലാമേളയിൽ ഇന്ന് ഞായർ വൈകുന്നേരം 5 മുതൽ സീനിയേഴ്സ്, ജൂനിയേഴ്സ് മത്സരങ്ങൾ….. എസ് പി ബി വെർച്വൽ നഗറിൽ നടക്കുന്ന പതിനൊന്നാമത് യുക്മ ദേശീയ കലാമേള ലോകമെങ്ങും തരംഗമാകുന്നു……

യുക്മ ദേശീയ കലാമേളയിൽ ഇന്ന് ഞായർ വൈകുന്നേരം 5 മുതൽ സീനിയേഴ്സ്, ജൂനിയേഴ്സ് മത്സരങ്ങൾ…..  എസ് പി ബി വെർച്വൽ നഗറിൽ നടക്കുന്ന പതിനൊന്നാമത് യുക്മ ദേശീയ കലാമേള ലോകമെങ്ങും തരംഗമാകുന്നു……

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകമെമ്പാടുമുള്ള പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാന്യ വാനോളമുയർത്തി  യുക്മ കലാമേള അനശ്വര കലാകാരൻ എസ്.പി.ബാലസുബ്രഹ്മമണ്യത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ  നഗറിൽ നടക്കുന്ന മത്സരങ്ങൾ ലോകമെമ്പാടുമുള്ള കാണികളും കാഴ്ചക്കാരുമായി തരംഗമാകുന്നു.

 ഇന്ന് വൈകുന്നേരം 5 മുതൽ സീനിയേഴ്സ്, ജൂനിയേഴ്സ് മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. പതിനൊന്നാമത് യുക്മ ദേശീയ  കലാമേള അനശ്വര കലാകാരനും ബഹുമുഖപ്രതിഭയുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ച്  അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ സീനിയർ വിഭാഗത്തിൽ ഇന്നലെ നടന്ന മത്സരങ്ങളുടെ തുടർച്ചയായി ബാക്കി മത്സരങ്ങളായ മലയാളം പ്രസംഗം, വയലിൻ, മോണോ ആക്ട്, ഡ്രംസ്, മോഹിനിയാട്ടം, കീബോർഡ്, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നീ മത്സരങ്ങളും ജൂനിയർ വിഭാഗത്തിൽ ഭരതനാട്യം, പദ്യപാരായണം എന്നിവയുമാണ്  ഇന്ന് വൈകുന്നേരം 5 മുതൽ 9 വരെയുള്ള സമയം യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.

സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ  പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ  പുകൾപെറ്റ മേളപ്പെരുമയിൽ  ഉദ്ഘാടനം ചെയ്യപ്പെട്ട പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ മൂന്നാം ദിവസം ഭാഗം രണ്ടിൽ ഇന്ന് ഞായറാഴ്ച ( 20/12/20) വൈകുന്നേരം 5 മുതൽ 9 വരെ സീനിയർ വിഭാഗത്തിലെ മത്സരങ്ങളോടൊപ്പം ജൂനിയർ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നതാണ്.. 

ഇന്ന് വൈകുന്നേരം 5 മുതൽ 8 വരെയാണ് സീനിയർ വിഭാഗത്തിലെയും ജൂനിയർ വിഭാഗത്തിലെയും മത്സരങ്ങളായിരിക്കും യുക്മയുടെ ഒദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.

യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി വെർച്വൽ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേള സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്‌.  യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേർസ് ഭരതനാട്യത്തോടുകൂടി ആരംഭിച്ച മത്സരങ്ങളുടെ തുടർച്ചയായാണ് ഇന്ന് ഞായറാഴ്ച  (20/12/20) സീനിയർ വിഭാഗത്തിലെയും ജൂനിയർ വിഭാഗത്തിലെയും മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.  നാളെ തിങ്കൾ (21/12/20) വൈകുന്നേരം 5 മണി മുതൽ ജൂനിയർ വിഭാഗത്തിലെ ബാക്കി മത്സരങ്ങളും യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സപ്രേക്ഷണം ചെയ്യുന്നതാണ്.

2021 ജനുവരി 2  ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനങ്ങളും സമ്മാന വിതരണവും നടത്തുവാൻ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.

വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, അതിനെ സഹർഷം ഏറ്റെടുക്കണമെന്നും മത്സരാർത്ഥികളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more