- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി
- ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
- സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
- തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
യുക്മ കേരളപൂരം വള്ളംകളി 2022; ടീം രജിസ്ട്രേഷൻ ആരംഭിച്ചു… വനിതകള്‍ക്കും അവസരം
- Mar 30, 2022
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന “കേരളാ പൂരം 2022″നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ – 2017” എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സരവള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018” എന്ന പേരില്‍ ഓക്സ്ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സരവള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി. അവസാന വർഷം യുക്മ കേരളപൂരം – 2019 വള്ളംകളിയിൽ പങ്കെടുത്ത 24 ടീമുകളെ പിന്തള്ളി ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിനെ നയിച്ച തോമസ്കുട്ടി ഫ്രാൻസീസ് രണ്ടാം തവണയും കിരീടം സ്വന്തമാക്കി. ഹാട്രിക് കിരീട നേട്ടത്തിനായിട്ടായിരിക്കും ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബ് ഈ വർഷം തായങ്കരി ബോട്ടിൽ തുഴയെറിയുന്നത്.
ഇത്തവണ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന് കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 24 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.
“കേരളാ പൂരം 2022″നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍ സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യു.കെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി, കുട്ടനാടിലെ പുളിങ്കുന്ന് നിന്നും നെഹ്റു ട്രോഫി വള്ളംകളിയിൽ പുളിങ്കുന്ന് ചുണ്ടൻ വള്ളത്തിൽ തുഴയെറിയാൻ നേതൃത്വം കൊടുക്കുകയും വള്ളം കളികളി മത്സരങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന വള്ളംകളിയെ നെഞ്ചിലേറ്റിയ മാഞ്ചസ്റ്ററ്റിലെ ജോബി തോമസ് എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റെയും ട്രയിനിങിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു:-
ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ 20 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ ചാമ്പ്യന്മാരായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് തായങ്കരി എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്സി സൈസും നല്‍കേണ്ടതാണ്. മുൻ വര്‍ഷങ്ങളിലേതുപോലെ പങ്കെടുക്കാനെത്തുന്ന മുഴുവൻ ടീമുകളിലെയും 20 അംഗങ്ങള്‍ക്ക് വീതം ജഴ്സി നല്‍കുന്നതായിരിക്കും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
ടീം ഒന്നിന് 500 പൗണ്ട് രജിസ്ട്രേഷന് ഫീസ്. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. ടീമിന് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്. ഇത് നിബന്ധനകള്‍ക്ക് വിധേയമാണ്.
ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക് ഫീസിനത്തില്‍ ഇളവുകളുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൗണ്ട് മത്സരം നടത്തിയാവും “ഫൈനല്‍ 16” ടീമുകളെ തെരഞ്ഞെടുക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.
വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിവരങ്ങള്‍ക്ക് വിളിക്കുക:-
ജയകുമാര്‍ നായര്‍ – 07403 223066
ജേക്കബ് കോയിപ്പള്ളി – 07402 935193
ജോബി തോമസ് – 07985234361
“കേരളാ പൂരം 2022”: കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:–
മനോജ് കുമാർ പിള്ള (പ്രസിഡന്റ്) – 07960357679,
അലക്സ് വര്‍ഗ്ഗീസ് (ജനറൽ സെക്രട്ടറി) – 07985641921
അഡ്വ. എബി സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറ്, ഇവൻ്റ് ഓർഗനൈസർ) – 07702862186
Latest News:
നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരം...ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍...മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് ത...‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സു...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുക...ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 2...സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88...തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ...ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് 'ETHICAL DILEMMAS IN NURSING' എന്‍...
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതി...
Post Your Comments Here ( Click here for malayalam )
Latest Updates
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും. 12 വർഷങ്ങൾക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലിൽ എത്തിക്കണ്ടിരുന്നു. ആക്ഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരിൽ കണ്ടിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇവർ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂര്‍ വേദനയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടേലും തെരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചു. സഭയ്ക്ക് പ്രത്യേക പക്ഷമില്ല. എല്ലാ വിശ്വാസികളും അവരുടെ വോട്ടവകാശം ഉപയോഗിക്കണം
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന് ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചിന്ത, വിഞ്ജാനം, അപഗ്രഥനം , വിശകലനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദേശത്തിന് ഒരു അടിസ്ഥാനവുമില്ല. ഹര്‍ജിക്കാര്‍
- ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്സ് എട്ടിന് 170ല്‍ അവസാനിച്ചു. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. കോലിയുടെയും രജത് പട്ടീദാറിന്റെയം അര്‍ധ സെഞ്ചുറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മികച്ച സ്കോറിലേക്കെത്തിയത്. വിരാട് കോലി 45 പന്തില്‍
click on malayalam character to switch languages