1 GBP = 100.84
breaking news

യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഇന്ന് ബോണ്‍മൗത്തില്‍

യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഇന്ന് ബോണ്‍മൗത്തില്‍

യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഇന്ന് ബോണ്‍മൗത്തില്‍ നടക്കും. യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ഉദ്ഘാടനം ചെയ്യുന്ന കലാമേളയില്‍ യുക്മ ജനറല്‍സെക്രട്ടറി സജീഷ് ടോം, വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ മുഖ്യാഥിതികളാവും.

സൗത്ത് വെസ്‌റ് റീജിയണിലെ പ്രബല സംഘടനകളില്‍ ഒന്നായ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തിലാണ് ഇക്കുറി കലാമേള നടക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും വീറും വാശിയുമേറിയ മത്സരങ്ങളാകും നടക്കുക. വിവിധ അസ്സോസിയേഷനുകളുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ കലാമേളക്ക് വേണ്ടിയുള്ള പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

നാലു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റീജിയണല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്കും കലാമേള വീക്ഷിക്കാനെത്തുന്നവര്‍ക്കും വിപുലമായ സൗകാര്യങ്ങളാണ് ഡി.എം.എ ഒരുക്കിയിരിക്കുന്നത്.

മത്സര വേദിയുടെ വിലാസം

St Peters Shool

Saint Catherine’s Road,

Bournemouth

BH6 4AH

Post Your Comments Here ( Click here for malayalam )

Press Esc to close
show more