1 GBP = 104.17
breaking news

യുക്മ കലാമേളയുടെ വിജയത്തിന് പിന്നിലെ ചാലക ശക്തികൾ

യുക്മ കലാമേളയുടെ വിജയത്തിന് പിന്നിലെ ചാലക ശക്തികൾ

അനീഷ് ജോൺ

യുക്മ നാഷണൽ കലാമേളയുടെ വിജയത്തിന് പിന്നിൽ ഏറ്റവുമധികം പ്രവർത്തിക്കുന്നത് വിവിധങ്ങളായ സ്റ്റേജുകളും കൈകാര്യം ചെയ്യന്നവരാണ് . കൃത്യമായി പരിപാടികൾ നടത്തി കൊണ്ട് മുൻപോട്ടു സമയം ചലിപ്പിക്കുന്നത് ഏറെ പ്രശംസനീയമാണ്. നാഷണൽ കലാമേളകൾ കാലാകാലങ്ങളായി നടന്നു വരുന്നത് പ്രതിഫലം ഇച്ഛിക്കാതെ ദിവസം മുഴുവനും പ്രവർത്തിക്കുന്ന സ്റ്റേജ് കോർഡിനേറ്റർമാരുടെ അനിർവചനീയമായ കഴിവ് തന്നെയാണ്. കലയെ ഏറെ സ്നേഹിക്കുന്ന ഇവരാണ് കലാമേളയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. വിവിധ റീജിയണുകളിൽ നിന്നായുള്ള ഭാരവാഹികളും അഭ്യുദയാകാംക്ഷികളും ഉൾപ്പെടെ വലിയൊരു വിഭാഗമാണ് കലാമേളയുടെ നടത്തിപ്പിനായി അഹോരാത്രം പ്രയത്നിക്കുന്നത്. അഞ്ചോളം സ്റ്റേജുകളിൽ അഹോരാത്രം പണിയെടുക്കുന്ന അൻപതോളം പേരുടെ യത്നത്തിന്റെ ആകെത്തുകയാണ് കലാമേളയുടെ വിജയം ആദ്യകാലം മുതൽ ഓഫീസ് നിർവഹണം നടത്തുന്ന ഒരുപിടി ആളുകളാണ് കലാമേളയിൽ ലാഭേച്ഛ ഇല്ലാതെ പ്രയത്നിക്കുന്നത്.

സുനിൽ രാജന്റെ നേതൃത്വത്തിൽ ആദ്യ കലാമേള മുതൽ ഓഫീസ് നിർവഹണം നടത്തിയതിന്റെ അനുഭവ സമ്പത്തുമായി അണിനിരക്കുമ്പോൾ കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ചു നിരവധി വ്യതിയാനങ്ങൾ വരുത്തിയാണ് ഓഫിസ് പ്രവർത്തിക്കുന്നത് .കുറ്റങ്ങൾ ഇല്ലാതെ കുറവുകൾ ഇല്ലാതെ മാർക്ക് ഷീറ്റുകൾ കൂട്ടി ഉറപ്പു വരുത്തി കൊണ്ട് പ്രവർത്തിക്കുന്നത് ഏറെ ദുർഘടം പിടിച്ച ജോലിയാണ് . ശ്രദ്ധയോടെ മുന്ന് ആളുകൾ മുന്ന് തവണ ആവർത്തിച്ച് നോക്കി ഉറപ്പു വരുത്തി അവയെ കംപ്യൂട്ടറിലേക്കു മാറ്റി ആണ് മാർക്ക് ലിസ്റ്റുകൾ കൈ കാര്യം ചെയ്യുന്നത്. ജഡ്‌ജുമെന്റുകളുടെ കൃത്യതയിൽ യുക്മ കലാമേളയുടെ ഓഫീസ് ടീമിനെ വെല്ലാൻ ഇന്ന് യു കെയിൽ വേറെ ഒരു സംവിധാനങ്ങൾക്കും കഴിയില്ല. സുനിൽ രാജൻ ,സൂരജ് തോമസ് ,അജയ് പെരുമ്പല ത്തു , ബ്രയാൻ വറുഗീസ് , ജോണ് ബ്രയാൻ , യോഗീഷ് ശങ്കർ, തുടങ്ങിയവരാണ് ഈ വര്ഷം ഓഫീസ് നിയന്ത്രിക്കുന്നത്. യുക്മ കലാമേളയ്ക്ക് വേണ്ടി പുതിയൊരു വെബ്‌സൈറ്റ് രൂപകല്പന ചെയ്ത് കൊണ്ട് ജോസ് പി എം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

ഒന്നാമത്തെ സ്റ്റേജ് കൈ കാര്യം ചെയ്യുന്നത് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ഷീജോ വർഗീസ് , ഷെഫീൽഡിൽ നിന്നുള്ള മഞ്ജു സജിയും ചേർന്നാണ്. യുക്മയുടെ വേറിട്ട ശബ്ദമായ ഇവർ ഒന്നാം സ്റ്റേജ് പ്രശ്ന രഹിതമായി കൈ കാര്യം ചെയ്യുന്നു എന്നത് ഏറെ പ്രശംസ അർഹിക്കുന്നു . രണ്ടാത്തെയ് സ്റ്റേജ് കൈ കാര്യം ചെയ്യുന്നത് ഈസ്റ്റ് മിഡ്‌ലാൻസിലെ വാൽസാൽ അസോസിയേഷന്റെ സെബാസ്റ്റ്യൻ മുതുപറക്കുന്നേലും , സൗത്ത് ഈസ്റ്റ് റീജിയണിലെ ഡി കെ സിയിൽ നിന്നുള്ള മനോജ് കുമാർ പിള്ളയുമാണ്. ശബ്ദ മുഖരിതമായ അവസ്ഥയിലും കൃത്യ നിർവഹണത്തിന് തടസമുണ്ടാക്കാതെ സ്റ്റേജ് രണ്ടു കൃത്യമായി മുൻപോട്ടു പോകുന്നത് ഇവരുടെ നേതൃത്വത്തിലാണ് . ജേക്കബ് കോയിപ്പള്ളി , ആൻസി സജീഷ് , ബിനു പോൾ എന്നിവരാണ് സ്റ്റേജ് മുന്ന് കൈ കാര്യം ചെയുന്നത് . യുക്മ സാംസ്‌കാരിക വേദി അംഗവും സാമൂഹിക സാംസ്കാരിക രംഗത്ത് സജീവാംഗവുമാണ് ജേക്കബ് കോയിപ്പള്ളി .മുൻ സെക്രട്ടറി സജീഷ് ടോമിന്റെ പത്നിയാണ് ആൻസി സജീഷ് .ഷെഫീൽഡിൽ നിന്നുള്ള ബിനു പോൾ എസ് കെസി എ യുടെ അംഗമാണ് . സൗത്ത് വെസ്റ്റ് റീജിയൻ ട്രീഷറർ ജിജി വിക്ടർ യുക്മ മുൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം അനിൽ അലോനിക്കൽ , നോര്വിച് മലയാളി അസോസിയേഷനിലെ ബിജു അഗസ്റ്റിന് നാലാം സ്റ്റേജിലെ കാര്യങ്ങൾ കൈ കാര്യം ചെയ്തു കൊണ്ട് അഭിമാനമാവുന്നു . വാക്ക് ഫീൽഡിൽ നിന്നുള്ള സാജൻ സത്യൻ, ബോൾട്ടണിൽ നിന്നുള്ള കുര്യൻ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചാം സ്റ്റേജ് മുൻപോട്ടു പോകുന്നത് . ആയിരത്തോളം മത്സരാർത്ഥികൾ വിവിധ സ്റ്റേജുകളിൽ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ പരാതികളും പരിഭവങ്ങളും ഇല്ലാതെ ലാഭേച്ഛ ഇല്ലാതെ സ്റ്റേജും ഓഫീസും നിയന്ത്രിക്കുന്ന ഇവരെ ഒഴിവാക്കി ഒരു വിജയം സാധ്യമല്ല .നന്മയുള്ള മനസുകൾ നന്മയുള്ള പ്രസ്ഥാനത്തിന്റെ ഭാഗം ആകുമ്പോൾ സ്വപ്ന തുല്യമായ വിജയം കരസ്ഥമാക്കുന്നതിൽ അത്ഭുതം ഇല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more