സജീഷ് ടോം (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി)
യു.കെ.മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന യുക്മ കലണ്ടറുകള്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ തികച്ചും സൗജന്യമായാണ് 2017 ലെ യുക്മ കലണ്ടറുകളും യു.കെ.മലയാളി ഭവനങ്ങളിലേക്ക് എത്തുന്നത്.
ചിട്ടയായ കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന, യു.കെ.മലയാളി അസ്സോസിയേഷയനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ റീജിയണല്‍ നേതൃത്വങ്ങള്‍ വഴിയാണ് കലണ്ടര്‍ വിതരണം കാര്യക്ഷമമായി നടന്ന് വരുന്നത്. യുക്മ പ്രാദേശിക അംഗ അസോസിയേഷനുകളുടെ ക്രിസ്തുമസ് – പുതുവര്‍ഷ ആഘോഷങ്ങളോട് അനുബന്ധിച്ചു കലണ്ടര്‍ വീടുകളില്‍ എത്തിക്കുന്ന പതിവിന് ഈ വര്‍ഷവും മാറ്റമുണ്ടാകരുതെന്ന നിര്‍ബന്ധത്തോടെയാണ് 2017 ലെ യുക്മ കലണ്ടറും ക്രിസ്തുമസിന് മുന്‍പുതന്നെ വിതരണം ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം യുക്മ കലണ്ടര്‍ ആവശ്യക്കാര്‍ക്ക് പലര്‍ക്കും ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പതിനായിരം കലണ്ടറുകളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ അതാത് യുക്മ റീജിയണല്‍ ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെട്ട് ആവശ്യമായ കലണ്ടറുകള്‍ ഏറ്റുവാങ്ങേണ്ടതാണ്.
യുക്മ കലണ്ടറുകള്‍ക്കുള്ള പൊതുസ്വീകാര്യത യു.കെ.മലയാളികള്‍ക്കിടയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല. ജനകീയ മുന്നേറ്റത്തിന്റെ വിജയഭേരി മുഴക്കിക്കൊണ്ട് പുത്തന്‍ പ്രവര്‍ത്തന വര്‍ഷത്തിലേക്ക് യുക്മ കടക്കുമ്പോള്‍, ഓരോ യു.കെ.മലയാളിയുടെയും ഭവനങ്ങള്‍ക്ക് ഐശ്വര്യമായി ഇതാ യുക്മയുടെ എളിയ പുതുവര്‍ഷ സമ്മാനം.

click on malayalam character to switch languages