1 GBP = 104.38
breaking news

കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടി; ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടി; ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാസങ്ങളായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഊര്‍ജിത് പട്ടേല്‍ പ്രതികരിച്ചു. 1990 ന് ശേഷം കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെക്കുന്ന ആദ്യ ആര്‍.ബി.ഐ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍. 2019 സെപ്തംബറിലായിരുന്നു പട്ടേലിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയുമായി നിലനിന്ന പലവിധ അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ചയാണ് ഊര്‍ജിത് പട്ടേലിന്‍റെ രാജിപ്രഖ്യാപനം.

”ചില വ്യക്തിപരിമായ കാരണങ്ങളാല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍.ബി.ഐയില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തന്‍റെ സഹപ്രവര്‍ത്തകരോടും ആര്‍.ബി.ഐ സെന്‍റട്രല്‍ ബോര്‍ഡിലെ ഡയറക്ടര്‍മാരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.” – ഊര്‍ജിത് പട്ടേല്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more