1 GBP = 104.13
breaking news

യൂണിറ്റി ബഹിരാകാശത്ത് പോയി വന്നു

യൂണിറ്റി ബഹിരാകാശത്ത് പോയി വന്നു

മൊജാവെ:ബ്രിട്ടീഷ് കോടീശ്വരനും ബഹിരാകാശ ടൂറിസം സംരംഭകനുമായ റിച്ചാർഡ് ബ്രാൻസണിന്റെ വെർജിൻ ഗാലക്‌ടിക് കമ്പനിയുടെ രണ്ടാം ബഹിരാകാശ പേടകം വി. എസ്. എസ് യൂണിറ്റിയുടെ പരീക്ഷണം വിജയിച്ചു. പേടകത്തിന്റെ ആദ്യ പതിപ്പ് മൂന്ന് വർഷം മുൻപ് പരീക്ഷണ പറക്കലിൽ തകർന്ന് കോ പൈലറ്റ് മരിക്കുകയും പൈലറ്റിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

വ്യാഴാഴ്‌ച വി. എം. എസ് ഈവ് എന്ന വിമാനത്തിൽ ഘടിപ്പിച്ചായിരുന്നു യൂണിറ്റി പേടകത്തിന്റെ വിക്ഷേപണം. കാലിഫോർണിയയിലെ മൊജാവേയിൽ നിന്ന ടേക്കോഫ് ചെയ്‌ത വിമാനം ഭൂമിയിൽ നിന്ന് 46,500 അടി ഉയരത്തിൽ യൂണിറ്റി പേടകത്തെ സ്വതന്ത്രമാക്കി. തുടർന്ന് രണ്ട് പൈലറ്റ്മാരും ചേർന്ന് പേടകത്തിലെ റോക്കറ്റ് മോട്ടോർ 30 സെക്കൻഡ് ജ്വലിച്ചു. അതോടെ ശബ്ദത്തേക്കാൾ കൂടുതൽ വേഗതയിൽ ( മാക്ക് 1.87 – മണിക്കൂറിൽ 1500 കിലോമീറ്ററിലധികം ) പേടകം പ്രയാണം തുടങ്ങി. അതോടെ റോക്കറ്റ് മോട്ടോർ ഓഫ് ചെയ്‌തു. ആ വേഗതയിൽ 84,000 അടി ഉയരത്തിൽ ബഹിരാകാശത്ത് എത്തിയ പേടകം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. റൺവേയിൽ വിമാനത്തെ പോലെ ഇറങ്ങി .

ബഹിരാകാശ ടിക്കറ്റിന് 1.60കോടി

ഈ പേടകത്തിൽ ബഹിരാകാശ വിനോദ യാത്രയ്‌ക്ക് രണ്ടര ലക്ഷം ഡോളറിന് ( 1.60കോടി രൂപ ) കമ്പനി സീറ്റ് വിൽപ്പന തുടങ്ങി.
യാത്രയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
സഞ്ചാരികളുമായി ഭൂമിയിൽ നിന്ന് നൂറ് കിലോമീറ്റർ ഉയരത്തിൽ എത്തി ഏതാനും മിനുട്ട് ഭൂഗുരുത്വ ബലം ഇല്ലാത്ത അവസ്ഥ അനുഭവിപ്പിക്കുക. ഒപ്പം ബഹിരാകാശത്തിന്റെ ഇരുട്ടിൽ ഭൂമിയുടെ ചക്രവാളം കാണിക്കുക. പിന്നെ ഭൂമിയിലേക്ക് തിരിച്ചു വരിക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more