1 GBP = 104.33
breaking news

റമദാനില്‍ ഇതുവരെ ഉംറ നിര്‍വഹിച്ചത് 50 ലക്ഷം പേര്‍

റമദാനില്‍ ഇതുവരെ ഉംറ നിര്‍വഹിച്ചത് 50 ലക്ഷം പേര്‍

റമദാനില്‍ ഇതുവരെ 50 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. റമദാന്‍ അവസാനം വരെ ഉംറ നിര്‍വഹിക്കാന്‍ 65 ലക്ഷം തീര്‍ത്ഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്. 10 ലക്ഷം ഉംറ വിസകള്‍ ഇതുവരെ അനുവദിച്ചു. റമദാന്‍ അവസാന ഘട്ടത്തിലെത്തിയതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ റമദാനില്‍ ഇതുവരെ ഉംറ നിര്‍വഹിക്കാത്തവര്‍ക്ക് മാത്രമാണ് അവസാന പത്തില്‍ ഉംറയ്ക്കുള്ള പെര്‍മിറ്റ് നല്‍കുന്നത്.

65 ലക്ഷം പെര്‍മിറ്റുകള്‍ അനുവദിച്ചത് ഇനിയും വര്‍ധിച്ചേക്കുമെന്നാണ് സൂചന. ബുക്ക് ചെയ്ത സമയത്ത് ഉംറ നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ സമയമെത്തുന്നതിന്റെ ആറ് മണിക്കൂര്‍ മുന്‍പ് പെര്‍മിറ്റ് റദ്ദാക്കണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി. മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കാന്‍ ഇത് സഹായിക്കും. പെര്‍മിറ്റ് റദ്ദാക്കിയാല്‍ പുതിയ പെര്‍മിറ്റെടുക്കാന്‍ സാധിക്കുമെന്ന് ബുക്കിങ് റദ്ദാക്കാതെ ബുക്ക് ചെയ്ത തീയതിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഹറംപള്ളിയിലെ മുഴുവന്‍ ശേഷിയിലും ഇപ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് അവസരം നല്‍കുന്നുണ്ട്. ഒരേസമയം 25 ലക്ഷം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ശേഷി ഹറംപള്ളിക്കുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെചികിത്സയ്ക്കായി ഹറംപള്ളിയില്‍ കൂടുതല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഇതുവരെ 10 ലക്ഷത്തിലേറെ ഉംറ വിസകള്‍ അനുവദിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മെയ് പകുതിയോടെ ഉംറ സീസണ്‍ അവസാനിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more