1 GBP = 104.24
breaking news

കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്; ഇരുപത്തിനാലു മണിക്കൂറിനിടെ 54,674 പുതിയ കേസുകൾ; രണ്ടാഴ്ചക്കുള്ളിൽ ഒരു ലക്ഷത്തിലേക്ക് കടക്കുമെന്ന് വിദഗ്ദർ

കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്; ഇരുപത്തിനാലു മണിക്കൂറിനിടെ 54,674 പുതിയ കേസുകൾ; രണ്ടാഴ്ചക്കുള്ളിൽ ഒരു ലക്ഷത്തിലേക്ക് കടക്കുമെന്ന് വിദഗ്ദർ

ലണ്ടൻ: 24 മണിക്കൂർ കാലയളവിൽ 54,674 പുതിയ കൊറോണ വൈറസ് കേസുകളും 41 മരണങ്ങളും യുകെയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദിനംപ്രതിയുള്ള കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച 51,870 കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. . ജനുവരി പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കേസാണ് ഇത്. 49 മരണങ്ങളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.

ദിനംപ്രതിയുളള കേസുകളിലെ വർദ്ധനവ് രണ്ടാഴ്ചക്കുള്ളിൽ ഒരു ലക്ഷത്തിലേക്ക് കടക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകി. ആശുപത്രി പ്രവേശനങ്ങളിലും വർദ്ധനവ് രേഖപ്പെടുത്തുന്നതായാണ് കാണുന്നത്.

പ്രതിരോധ കുത്തിവയ്പ്പുകളിൽ 67,956 പേർക്ക് വെള്ളിയാഴ്ച ആദ്യത്തെ ഡോസ് നൽകിയപ്പോൾ 188,976 പേർ പൂർണ്ണമായും വാക്സിൻ സ്വീകരിച്ചു. യുകെയിലുടനീളം ഒരു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 35,732,297 ആയി. ഇതോടെ മുതിർന്നവരിലെ 67.8% പേർക്ക് ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more