1 GBP =

ഈ വാരാന്ത്യത്തിൽ യു.കെ മലയാളികളുടെ ബൃഹത്തായ രണ്ട് ഉത്സവ മേളങ്ങൾ …

ഈ വാരാന്ത്യത്തിൽ യു.കെ മലയാളികളുടെ  ബൃഹത്തായ രണ്ട്  ഉത്സവ മേളങ്ങൾ …

മുരളീ മുകുന്ദൻ

അതിമനോഹരമായ രണ്ട് ബൃഹത്തായ ഉത്സവാഘോഷങ്ങൾ  മുൻ വർഷത്തെക്കാൾ കെങ്കേമമായിട്ടും , വിപുലമായിട്ടും അണിയിച്ചൊരിക്കിയാണ് യു.കെ മലയാളികൾ – ബ്രിട്ടൻ നിവാസികളെ ഇത്തവണയും കോരിത്തരിപ്പിക്കുന്നത് . ഈ വാരാന്ത്യത്തിൽ ജൂൺ 30 , ശനിയാഴ്‍ച്ച അരങ്ങേറുന്ന ഇംഗ്ലണ്ടിലെ ചരിത്ര പ്രധാന്യമുള്ള  സാംസ്‌കാരിക നഗരമായ ഓക്സോഫോർഡിൽ , ‘കേരള പൂരം 2018’ എന്ന പേരിൽ മലായാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘യുക്’മ ഒരുക്കുന്ന കേരളത്തിന്റെ തനതായ രീതിയിലുള്ള ‘വള്ളംകളി മാമാങ്കമാണ്  ആദ്യ പരിപാടി  പിന്നെ പിറ്റേ ദിനം , ജൂലായ്  1 , ഞായാറാഴ്‍ച്ച ‘ മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ നേതൃത്വത്തിൽ ലണ്ടനിൽ വെച്ച്  അരങ്ങേറുന്ന ‘കേരളോത്സവം 2018’ മാണ്  ഈ മലയാളി സാംസ്‌കാരിക ചിട്ടവട്ടങ്ങൾ മുഴുവൻ ആവിഷ്കരിച്ച് നടത്തുന്ന രണ്ടാമത്തെ പരിപാടി .

തികച്ചും വേറിട്ട രണ്ട്  മലയാളി ഉത്സവ ആഘോഷ മേളങ്ങൾ … മഞ്ഞുകാലം കഴിയുമ്പോൾ മാർച്ച് മാസം മുതൽ ഇലകൾ തളിരിട്ട് പൂക്കാലമായ വസന്ത കാലം കഴിയുന്ന ജൂണിൽ ,നീണ്ട പകലുകളുള്ള ഈ ഗ്രീഷ്മകാലത്തെ പാശ്ചാത്യർ എന്നും വരവേറ്റുകൊണ്ടിരിക്കുന്നത് നാനാതരം ഉത്സവ തിമിർപ്പുകളോടെയാണ് . അതിന്റെ ഭാഗമായാണ് പ്രവാസി മലയാളികൾ  ആമദത്തോടെ , ആരവത്തോടെ  , ആവേശത്തോടെ താളമേളങ്ങളും , നൃത്ത ചുവടുകളുമായി അവരുടെ തനതായ കലാ കായിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച് ആംഗലേയ നാട്ടിലുള്ളവരെയൊക്കെ ആനന്ദിപ്പിക്കുന്നത് …!

കുട്ടനാടൻ ഗ്രാമങ്ങളുടെ പേരുള്ള 32 ചെറിയ ചുണ്ടൻ വള്ളങ്ങൾ 4 ടീമുകൾ  വീതം 8 ഹീറ്റ്സുകളിലായി  മത്സരിച്ച് , അതിൽ ജേതാക്കളാകുന്ന 2 ടീമുകൾ , അടുത്ത ഊഴത്തിലേക്കും , അതിൽ നിന്ന് സെമി ഫൈനൽ – ഫൈനൽ വരെയുള്ള കേരളത്തിലെ പോലെയുള്ള വള്ളം കളി മത്സരങ്ങൾ തന്നെയാണ് ഓക്സ്ഫോർഡിൽ അരങ്ങേറുക .

ജൂൺ 30 ന് ഓക്സ്ഫോർഡിലെ  ഫാർമൂർ റിസർവോയറിൽ രാവിലെ 10 മണിക്ക് നടക്കുന്ന വള്ളംകളി മത്സരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത് നാട്ടിൽ നിന്നും എത്തിച്ചേരുന്ന കേരള നിയമ സഭ സ്പീക്കർ ശ്രീ .പി.രാമകൃഷ്‌ണനാണ് . അന്ന് വൈകീട്ട് നടക്കുന്ന ‘യുക്മ’ യുടെ ദശ വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം  ശ്രീ .ശശി തരൂർ എം.പി യും നിർവ്വഹിക്കും ,  എം.എൽ.എ മാരായ ശ്രീ .വി.ടി .ബൽറാം ,ശ്രീ.റോഷി അഗസ്റ്റിൻ അടക്കം ധാരാളം വിശിഷ്ട്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങുകൾ കൂടാതെ മറ്റനേകം കലാസാംസ്കാരിക പരിപാടികളും അന്നവിടെ അരങ്ങേറുന്നുണ്ട് . മലയാളി രുചി ഭേദങ്ങളുടെ ഭക്ഷണ ശാലകളും , കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും , 5000 കാറുകൾക്ക് വരെ പാർക്കിംങ്‌  സൗകര്യമടക്കം ,  ഒരു ഹെലിപ്പാഡ് വരെ സംഘടാകർ അതിഥികൾക്കും ,മത്സരാർത്ഥികൾക്കും , കാണികൾക്കും വേണ്ടി ഒരുക്കിയിട്ടുണ്ട് . ഇനി കാണാൻ പോകുന്ന ഈ കേരളം പൂരത്തെ കുറിച്ച് പറഞ്ഞറിയിക്കേണ്ട കാര്യം ഇല്ലല്ലൊ .

അതുപോലെ ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ ‘ആഭിമുഖ്യത്തിൽ ലണ്ടനിൽ എല്ലാ വർഷവും കൊണ്ടാടാറുള്ള ‘കേരള കാർണിവലായ’ ഇക്കൊല്ലത്തെ ‘കേരളോത്സവ് 2018’ , അതിവിപുലമായി ,  ഈ ജൂലായ് മാസം ,  1-ന് ഞായറാഴ്ച , രാവിലെ 10 മണി മുതൽ ‘ഈസ്ററ് ഹാമി’ലുള്ള ‘ഫ്ളാണ്ടെസ്സ് ഫീൽഡി’ൽ ആരംഭിക്കും . കേരളീയ പുടവകൾ ഉടുത്തണിഞ്ഞൊരുങ്ങി വന്ന് 200 പരം മലയാളി മങ്കമാർ നൃത്ത ചുവടുകളുമായി കളിക്കുന്ന ‘മെഗാ തിരുവാതിരക്കളി’യാണ് ഇത്തവണത്തെ കേരളോത്സവത്തിന്റെ എടുത്തു പറയാവുന്ന മേൻമ …!

കൂടാതെ പാട്ടും , ക്‌ളാസ്സിക് നാട്യങ്ങളും , നൃത്തങ്ങളും , വടം വലി മത്സരങ്ങളും , ഓട്ട ചാട്ട മത്സരങ്ങളുമടക്കം ധാരാളം കായിക വിനോദങ്ങളും , ഒപ്പം  തന്നെ നല്ല  രുചിയുള്ള നാടൻ ഗൃഹ വിഭവങ്ങളുമൊക്കെയായി ശരിക്കും സന്തോഷകരമായി കൊണ്ടാടാവുന്ന തനി ഉത്സവ മേളങ്ങൾ തന്നെയാണ്  അന്നവിടെ പങ്കെടുക്കുന്നവർക്ക് ആസ്വാദിക്കാനാവുക… അതെ നമ്മുടെ തനതായ കലാ കായിക സാംസ്കാരിക താളമേളങ്ങൾ കാത്തു സൂക്ഷിക്കുന്ന ,  ഇന്നും മലയാളിത്വം കൈവിട്ടുപോകാത്ത പ്രവാസികൾ തന്നെയാണ് ,   മലയാളത്തെ എന്നും സ്നേഹിക്കുന്ന ഈ ബിലാത്തി മലയാളികൾ …!

Post Your Comments Here ( Click here for malayalam )

Press Esc to close
show more