1 GBP = 104.30
breaking news

BREAKING NEWS-ബ്രിട്ടനിൽ ഭീകരവാദ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; യോർക്ഷെയറിൽ രണ്ടു പേരെ കൗണ്ടർ ടെററിസം പോലീസ് അറസ്റ്റ് ചെയ്തു

BREAKING NEWS-ബ്രിട്ടനിൽ ഭീകരവാദ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; യോർക്ഷെയറിൽ രണ്ടു പേരെ കൗണ്ടർ ടെററിസം പോലീസ് അറസ്റ്റ് ചെയ്തു

യോർക്ഷെയർ: ബ്രിട്ടനിൽ ഭീകരവാദ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടുവെന്ന് സംശയത്താൽ യോർക്ക്ഷെയറിൽ രണ്ടു പേരെ കൗണ്ടർ ടെററിസം പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂസ്ബറിയിലെ രണ്ടു വീടുകളിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 21 ഉം 52 ഉം വയസ്സുള്ള രണ്ടു പുരുഷന്മാരാണ് പിടിയിലായത്. ഭീകരപ്രവർത്തനത്തിന് പദ്ധതിയിട്ടതിന് ടെററിസം ആക്ട് 2000 സെക്ഷൻ 41 പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരുന്നു.

രാവിലെ രണ്ടു വീടുകളിൽ നിന്നും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പരിസരവാസികൾ പറയുന്നു. എന്നാൽ സായുധ പോലീസ് സംഘം വീടുകളിൽ കതക് പൊളിച്ച് ഇരച്ച് കയറുന്നതിനിടെ ഉണ്ടായ സ്ഫോടന ശബ്ദങ്ങളാണ് പരിസരവാസികൾ കേട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.

പൊതുജനങ്ങൾ ഭയചികിതരാകേണ്ടതില്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും വെസ്റ്റ് യോർക്ക്ഷെയർ പോലീസ് സൂപ്രണ്ട് മറിയാൻ ഹുയസൺ പറഞ്ഞു. അറസ്റിലായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more