1 GBP = 104.29
breaking news

ഇറാനുമായി യുദ്ധസാഹചര്യം ഒഴിവാക്കാൻ അമേരിക്കയുടെ ശ്രമം

ഇറാനുമായി യുദ്ധസാഹചര്യം ഒഴിവാക്കാൻ അമേരിക്കയുടെ ശ്രമം

പ്രകോപനപരമായ പ്രസ്താവനകള്‍ക്കിടയിലും ഇറാനുമായി യുദ്ധസാഹചര്യം ഒഴിവാക്കാന്‍ അമേരിക്ക ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇറാഖ്, സിറിയ, യെമന്‍ പ്രതിസന്ധികള്‍ക്കിടയില്‍ പശ്ചിമേഷ്യയില്‍ വിനാശകാരിയായ മറ്റൊരു യുദ്ധം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം.

ആണവ കരാറില്‍ നിന്ന് പിന്തിരിഞ്ഞതോടെ ഇറാനു മേല്‍ ഉപരോധം അടിച്ചേല്‍പിക്കാനുള്ള തിടുക്കത്തിലാണ് അമേരിക്ക. കഴിഞ്ഞ ദിവസം ട്വീറ്റ് സന്ദേശത്തിലൂടെ ഇറാന് വലിയ താക്കീത് നല്‍കാനും ട്രംപ് തയാറായി. എന്നാല്‍ യു.എസ് ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തങ്ങളും തയാറാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ ട്രംപ് മയപ്പെട്ടു. ഇറാനുമായി പുതിയ കരാര്‍ രൂപപ്പെടുത്താന്‍ അമേരിക്ക ഒരുക്കമാണെന്ന പ്രഖ്യാപനമാണ് തുടര്‍ന്ന് ട്രംപില്‍ നിന്നുണ്ടായത്. നേരത്തെ, ഒബാമ ഭരഭണകാലത്ത് സംഭവിച്ചതു പോലെ ഇറാനുമായി അനുരഞ്ജനത്തിന് ട്രംപ് തയാറാകുമോ എന്ന ആശങ്കയിലാണ് ഇസ്രായേലും ചില അറബ് രാജ്യങ്ങളും. ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്ക മുന്നോട്ടു പോകണം എന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നേരത്തെ റഷ്യക്കും ഉത്തര കൊറിയക്കും എതിരെ കടുത്ത പ്രസ്താവനകള്‍ നടത്തിയ ട്രംപ് പിന്നീട് അവരുമായി കൈകോര്‍ക്കുന്നതാണ് ലോകം കണ്ടത്.

ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുന്നത് ഗള്‍ഫ് മേഖലയില്‍ യു.എസിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്. റഷ്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇറാന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയിലാണ്. എണ്ണവിപണി ഉള്‍പ്പെടെ ആഗോള സമ്പദ് ഘടന ദുര്‍ബലപ്പെടാന്‍ മാത്രമേ ഇറാന്‍ വിരുദ്ധ യുദ്ധം ഉപകരിക്കൂ എന്ന വിലയിരുത്തലും ശക്തമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more