1 GBP = 104.21
breaking news

അമേരിക്കയെ വിലകുറച്ച് കാണരുത്; മുന്നറിയിപ്പുമായി ട്രംപിന്റെ ഏഷ്യൻ പര്യടനം

അമേരിക്കയെ വിലകുറച്ച് കാണരുത്; മുന്നറിയിപ്പുമായി ട്രംപിന്റെ ഏഷ്യൻ പര്യടനം

ടോക്യോ: ഒരു വ്യക്​തിയോ ഭരണാധികാരിയോ രാജ്യമോ അമേരിക്കയെ വിലകുറച്ച്​ കാണരുതെന്ന് പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപ്​. ദീർഘനാൾ നീണ്ടുനിൽക്കുന്ന ഏഷ്യൻ പര്യടനത്തിന്​ തുടക്കം കുറിച്ച്​ ജപ്പാനിലെത്തിയതായിരുന്നു ​ട്രംപ്. ടോക്യോക്കടുത്ത്​ യോകോട്ട എയർബേസിൽ സൈനികരുമായി സംവദിക്കുകയായിരുന്നു യു.എസ്​ പ്രസിഡൻറ്.

സന്ദർശനത്തിനിടിയിൽ റഷ്യൻ പ്രസിഡൻറ്​ പുടിനുമായും കൂടികാഴ്​ച നടത്തുമെന്നും ​ട്രംപ്​ വ്യക്​തമാക്കി. പുടിനുമായി കൂടാഴ്​ച നടത്തണമെന്നാണ്​ ത​​​​െൻറ ആഗ്രഹം. ഉത്തരകൊറിയയുമായുള്ള പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ പുടി​​​​െൻറ സഹായം ആവശ്യമാണെന്നും ട്രംപ്​ പറഞ്ഞു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ 12 ദിവസത്തെ പര്യടനത്തിന്​ തുടക്കം കുറിച്ചാണ്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ജപ്പാനിൽ എത്തിയത്​. പഞ്ചരാഷ്​ട്ര സന്ദർശനത്തി​​​​െൻറ ഭാഗമായി ട്രംപ്​ ഭാര്യ മെലാനിയക്കൊപ്പമാണ്​ യെകോതാ വ്യോമത്താവളത്തിൽ എത്തിയത്​. ഞായറാഴ്​ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി അദ്ദേഹം ചർച്ച നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more