1 GBP = 104.26
breaking news

വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വംശജരെ നാട്ടിലെത്തിക്കാൻ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വംശജരെ നാട്ടിലെത്തിക്കാൻ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

കോവിഡ്-19 മഹാമാരിയെത്തുടർന്ന് അന്താരാഷ്ട്ര യാത്രകൾക്ക് ഇന്ത്യൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം വിദേശ രാജ്യങ്ങളിൽ സന്ദർശനത്തിന് പോയിരുന്ന പലർക്കും തിരിച്ചു വരാനാവാതെ വിസകാലവധി കഴിഞ്ഞും മറ്റു രാജ്യങ്ങളിൽ തുടരേണ്ടി വന്നു. ഇന്ത്യൻ വംശജരായ നിരവധി വിദേശ പൗരന്മാരും നാട്ടിലുള്ള തങ്ങളുടെ മാതാ പിതാക്കളെയോ, ബന്ധുമിത്രാതികളെയോ സന്ദര്ശിക്കാനായി നേരത്തെ പ്ലാൻ ചെയ്ത യാത്രകളും ഈ യാത്രാവിലക്കുകൾ കാരണം റദ്ധാക്കേണ്ടി വന്നിട്ടുണ്ട്.

ലോകമെമ്പാടും പല രാജ്യങ്ങളിലായി ഇപ്രകാരം കുടുങ്ങിപ്പോയ ഇന്ത്യൻ വംശജരുടെ പ്രയാസങ്ങൾ ഇന്ത്യൻ സര്കാരിന്റെ ശ്രദ്ധയില്പെടുകയും അതിനെത്തുടർന്ന് അവരുടെ ബുദ്ധിമുട്ടുകൾ അകറ്റാനായി യാത്രാവിലക്കുകളിൽ ചെറിയ ഇളവുകൾ വരുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് എന്നത് വളരെ ആശ്വാസം ജനിപ്പിക്കുന്ന ഒരു വാർത്തയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന്, മെയ് 22 വെള്ളിയാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ, നിലവിൽ ഓ.സി.ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ഉള്ളവരും വിദേശങ്ങളിൽ യാത്ര ചെയ്യാനാവാതെ കുടുങ്ങിപ്പോയ താഴെ പറയുന്ന വിഭാഗങ്ങളിലുള്ള ആളുകൾക്കാണ് യാത്രാനുമതി നല്കാൻ തീരുമാനമായിട്ടുള്ളത്:

  • ഇന്ത്യൻ വംശജർക്ക് വിദേശ രാജ്യത്തു ജനിച്ച പ്രായപൂർത്തിയാകാത്തതും ഓ.സി.ഐ കാർഡ് ഉള്ളവരുമായ കുട്ടികൾ
  • കുടുംബാംഗത്തിന്റെ മരണ സംബദ്ധമായ ചടങ്ങുകളിലോ, മറ്റു അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങൾക്കോ നാട്ടിൽ വരാനാഗ്രഹിക്കുന്ന ഓ.സി.ഐ കാർഡ് കൈവശമുള്ള ഇന്ത്യൻ വംശജർ
  • ഇന്ത്യയിൽ സ്ഥിരമായ താമസിക്കാൻ വീടുകളുള്ള ദമ്പതികളിൽ ഒരാൾക്കെങ്കിലും ഓ.സി.ഐ കാർഡ് നിലവിൽ ഉള്ള ദമ്പതികൾ
  • ഇന്ത്യയിൽ സ്ഥിരതാമസക്കാരായതും ഇന്ത്യൻ വംശജരുമായ മാതാപിതാക്കളുടെ, വിദേശങ്ങളിൽ പഠിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഓ.സി.ഐ കാർഡ് ഉള്ളവരുമായ മക്കൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 7 ന് പുറപ്പെടുവിച്ചിരുന്നു വിജ്ഞാപനമനുസരിച്ചു ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ, കപ്പലുകൾ, ട്രെയിനുകൾ എന്നിവ ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുവാൻ പ്രത്യേകമായി സജ്ജമാക്കുന്ന യാത്ര സംവിധാനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more