1 GBP = 104.30
breaking news

ഏറ്റവും പ്രായം കൂടിയ ഗായകന്‍ രാജഗോപാല്‍ കോങ്ങാടും പ്രായം കുറഞ്ഞ ഗായിക ഹെലന്‍ റോബര്‍ട്ടും പങ്കെക്കുന്ന ടോണ്ടന്‍ ഗാനോത്സവം ഇന്ന്…

ഏറ്റവും പ്രായം കൂടിയ ഗായകന്‍ രാജഗോപാല്‍ കോങ്ങാടും പ്രായം കുറഞ്ഞ ഗായിക ഹെലന്‍ റോബര്‍ട്ടും പങ്കെക്കുന്ന ടോണ്ടന്‍ ഗാനോത്സവം ഇന്ന്…

സുധാകരന്‍ പാലാ

മലയാള സംഗീത പ്രതിഭകള്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് വര്‍ഷം തോറും ഇംഗ്ലണ്ടിന്റെ പൂന്തോട്ടനഗരി എന്നറിയപ്പെടുന്ന ടോണ്ടനില്‍ നടന്നു വരുന്ന സോമര്‍സെറ്റ് ഗാനോത്സവം ഇന്ന് അരങ്ങേറുകയാണ്.

ടോണ്ടന്‍ ഗാനോത്സവത്തിന് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. പരിപാടി നടക്കുന്ന ട്രൈഡന്റ് ഹാളിനു ഡോ. എം ബാലമുരളീകൃഷ്ണനഗര്‍ എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍ എന്നീ സംഗീത പ്രതിഭകള്‍ ഈണം പകര്‍ന്ന മലയാള മണ്ണിന്റെ മണമുള്ള ഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ വര്‍ഷത്തെ ഗാനോത്സവം എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് പുതിയ തലമുറയ്ക്ക് ആ മഹാരഥന്മാരുടെ മലയാള സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ മനസിലാക്കുവാന്‍ അവസരം ലഭിക്കുന്നു.

യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന അന്‍പതില്‍പരം ഗായകര്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കും. രണ്ടാമത് ഗാനോത്സവത്തിന് ദൃശ്യവിസ്മയമൊരുക്കി നൃത്തനൃത്യങ്ങളും അരങ്ങിലെത്തും. പ്രായം കൊണ്ടും അറിവ് കൊണ്ടും ഏറ്റവും മുതിര്‍ന്ന അംഗം പത്മശ്രീ ഡോ. കെ. ജെ. യേശുദാസിന്റെ പേഴ്സണല്‍ സെക്രട്ടറിയും പ്രമുഖ ഗായകനുമായ കോങ്ങാട് രാജഗോപാല്‍ ആണെങ്കില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം കുമാരി ഹെലന്‍ റോബര്‍ട്ട (കെന്റ്) ആണ്.

പകല്‍ മൂന്ന് മണിക്കാരംഭിക്കുന്ന സംഗീതോത്സവം രാത്രി 10 മണി വരെ നീളും. മൂന്ന് മണിക്ക് നടക്കുന്ന അനുസ്മരണ സാംസ്‌കാരിക സമ്മേളനം രാജഗോപാല്‍ കോങ്ങാട് ഉത്ഘാടനം ചെയ്യും. ബ്രിസ്റ്റോള്‍ സണ്‍ മ്യൂസിക് ഡയറക്ടര്‍ ജോസ് ജെയിംസ് സണ്ണി സാര്‍) മുഖ്യ പ്രഭാഷണം നടത്തും. മലയാളം സാംസ്‌കാരിക സമിതി ടോണ്ടന്‍ (മാസ് ടോണ്ടന്‍) പ്രസിഡന്റും മാസ് കെയര്‍ മൊമന്റ്‌സ് ഡയറക്ടറുമായ ബൈജു സെബാസ്റ്റ്യന്‍ വി. ദക്ഷിണാമൂര്‍ത്തി അനുസ്മരണവും സംഗീതിക പ്രസിഡന്റ് ജിതേഷ് പണിക്കര്‍ കെ. രാഘവന്‍ അനുസ്മരണവും ക്രോയിഡോണ്‍ സംഗീത ഓഫ് യുകെ ചെയര്‍മാന്‍ ജയപ്രകാശ് പണിക്കര്‍ ഡോ. എം. ബാലമുരളീകൃഷ്ണ അനുസ്മരണവും നടത്തും.കലാഹാംപ്ഷെയര്‍ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണന്‍ നായര്‍, ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ഡെന്നീസ് വി. ജോസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. കൈരളി ടാക്‌സ് ഡയറക്ടര്‍ ജിജോ വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ സ്വാഗതവും സെക്രട്ടറി ധ്വിതീഷ് ടി. പിള്ള കൃതജ്ഞതയും പറയും.

കുമാരിമാര്‍ സുഷാര സതീശന്‍, ശ്രീലക്ഷ്മി എസ. വെട്ടത്ത്, അന്‍വിക ബിജു, ശ്രീനന്ദന എസ. വെട്ടത്ത്, ലിയാ ലോഘേഷ്, മാസ്റ്റര്‍ ആല്‍ബിന്‍ ജിജോ എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിക്കും. ടോണ്ടന്‍ ഗാനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്:

സുധാകരന്‍ പാലാ: 07414608807

ജിജോ വര്‍ഗീസ്: 07963948045

ധ്വിതീഷ് ടി. പിള്ള: 07488599147

അര്‍ച്ചന സുജിത്: 07400666883

അഡ്രസ്സ്:

TRIDENT HALL

TAUNTON

TA15NN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more