1 GBP = 104.30
breaking news

 തക്കാളി വില കുതിക്കുന്നു; കിലോയ്ക്ക് 65 രൂപയായി

 തക്കാളി വില കുതിക്കുന്നു; കിലോയ്ക്ക് 65 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളി വില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ വില ഇരട്ടിയായി. ഒരു മാസം മുമ്പ് കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 65 രൂപയാണ് വില. കേരളത്തിൽ തക്കാളി ഉൽപാദന സീസൺ അല്ലാത്തതും അയൽ സംസ്ഥാനങ്ങളിൽ മഴയിലുണ്ടായ കൃഷിനാശവും കാരണമാണ് തക്കാളി വില വർദ്ധിക്കാൻ കാരണം. മാതൃഭൂമി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

സംസ്ഥാനത്ത് ഏറ്റവുമധികം തക്കാളി ഉൽപാദിപ്പിക്കുന്നത് പാലക്കാട്ടെ കിഴക്കൻ പഞ്ചായത്തുകളായ വടകരപ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ മേഖലകളിലാണ്. 400 ഏക്കറിലധികമാണ് ഇവിടെ തക്കാളി കൃഷി നടക്കുന്നത്. എന്നാൽ ഇപ്പോൾ സീസൺ അല്ലാത്തതിനാൽ കൃഷി ആരംഭിച്ചിട്ടില്ല. മെയ് അവസാനത്തോടെ മാത്രമാണ് ഇവിടെ തക്കാളി കൃഷി തുടങ്ങുന്നത്.

നിലവിൽ തമിഴ്നാട്, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് തക്കാളി വരുന്നത്. എന്നാൽ തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വ്യാപക കൃഷിനാശം ഉണ്ടാകുകയും തക്കാളിയുടെ വരവ് കുറഞ്ഞിരിക്കുകയുമാണ്. പ്രതിദിനം 15 ടൺ തക്കാളി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതിന്‍റെ സ്ഥാനത്ത് ഇപ്പോൾ പത്ത് ടണ്ണിൽ താഴെ മാത്രമാണ് വരുന്നത്. ഇതോടെയാണ് സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഉയരാൻ ഇടയായത്. സംസ്ഥാനത്ത് മെയ് അവസാനത്തോടെ കൃഷി തുടങ്ങിയാലും വിളവെടുക്കാൻ സെപ്റ്റംബർ ആകുമെന്നതിനാൽ തക്കാളി വില ഇനിയും വർദ്ധിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more