1 GBP = 104.13
breaking news

തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണലാഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. പണ തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്ന ഇയാളെ കല്ലറ നിന്നാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം നഗരസഭ പരിധിയിലെ ആറ്റിപ്ര ശ്രീകാര്യം നേമം സോണൽ ഓഫിസിൽ നിന്നായി 33 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു എന്നാണ് കണ്ടെത്തൽ. സംസ്ഥാന കൺകറന്റ് ഓഡിറ്റ് വിഭാ?ഗത്തിന്റെ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ തട്ടിയത്. 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ഉള്ളൂർ, നേമം, ആറ്റിപ്ര, ശ്രീകാര്യം സോണൽ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു എന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിക്കില്ലെന്നും മേയർ രാജേന്ദ്രൻ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ചില കൗൺസിലർമാർ ജനങ്ങളുടെ പണം നഷ്ടമായെന്ന് വ്യാജപ്രചരണം നടത്തുന്നതായും മേയർ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more