1 GBP = 104.33
breaking news

തേജസ്സിൽ നിന്നുള്ള മിസൈൽ പരീക്ഷണം വിജയകരം

തേജസ്സിൽ നിന്നുള്ള മിസൈൽ പരീക്ഷണം വിജയകരം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​​െൻറ പ്ര​തി​രോ​ധ​മേ​ഖ​ല​ക്ക്​ വ​ൻ കു​തി​പ്പേ​കി, സൂ​പ്പ​ർ​സോ​ണി​ക്​ യു​ദ്ധ​വി​മാ​ന​മാ​യ തേ​ജ​സ്സി​ൽ​നി​ന്ന്​ ക​ര​യി​ൽ​നി​ന്ന്​ ക​ര​യി​ലേ​ക്ക്​ തൊ​ടു​ക്കാ​വു​ന്ന മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു.  യു​ദ്ധ​വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​​െൻറ കാ​ഴ്​​ച​പ​രി​ധി​ക്ക​പ്പു​റ​ത്തു​ള്ള ശ​ത്രു​വി​നെ​പ്പോ​ലും ത​ക​ർ​ക്കാ​വു​ന്ന​ ‘ബി​യോ​ണ്ട്​ വി​ഷ്വ​ൽ റെ​യ്​​ഞ്ച്​’ (ബി.​വി.​ആ​ർ) മി​സൈ​ലാ​ണ്​ ഗോ​വ തീ​ര​ത്തു​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച പ​രീ​ക്ഷി​ച്ച​ത്. ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച അ​ത്യാ​ധു​നി​ക പോ​ർ​വി​മാ​ന​മാ​യ തേ​ജ​സ്സി​ൽ​നി​ന്ന്​ മി​സൈ​ൽ​ തൊ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷ​മു​ള്ള സു​പ്ര​ധാ​ന പ​രീ​ക്ഷ​ണ​മാ​ണി​തെ​ന്ന്​ ​പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബി.​വി.​ആ​ർ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​തോ​ടെ തേ​ജ​സി​ന്​ അ​വ​സാ​ന പ്ര​വ​ർ​ത്ത​ന ക്ലി​യ​റ​ൻ​സ്​ ല​ഭി​ക്കും. പൊ​ഖ്​​റാ​ൻ മ​രു​ഭൂ​മി​യി​ൽ ലേ​സ​ർ നി​യ​ന്ത്രി​ത ബോം​ബ്​ അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ തേ​ജ​സ്​ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്.

മ​ണി​ക്കൂ​റി​ൽ 1350 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന തേ​ജ​സ്​ ഒ​റ്റ എ​ൻ​ജി​നും ഇ​ര​ട്ട​സീ​റ്റു​മു​ള്ള വി​വി​ധോ​ദ്ദേ​ശ്യ ല​ഘു​യു​ദ്ധ​വി​മാ​ന​മാ​ണ്. ക​ര​യി​ലും ക​ട​ലി​ലും ഒ​രേ​പോ​ലെ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ശേ​ഷി​യു​ണ്ട്. 65 ശ​ത​മാ​ന​വും ത​ദ്ദേ​ശീ​യ​മാ​യാ​ണ്​ തേ​ജ​സ്സി​​െൻറ നി​ർ​മാ​ണം.
തേ​ജ​സ്​ മാ​ർ​ക്ക്​ വ​ൺ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 40 വി​മാ​ന​ങ്ങ​ൾ​ക്ക്​ വ്യോ​മ​സേ​ന ഹി​ന്ദു​സ്​​ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്ക​ൽ ലി​മി​റ്റ​ഡി​ന്​ ഒാ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 50,000 കോ​ടി രൂ​പ​യു​ടെ 83 വി​മാ​ന​ങ്ങ​ൾ​ക്കും വ്യോ​മ​സേ​ന ഒാ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more