1 GBP = 104.29
breaking news

ശ്രീധരന്‍പിള്ള പറഞ്ഞത് കള്ളം:പിള്ളയോട് നിയമോപദേശം തേടിയില്ലെന്ന് തന്ത്രി; രേഖാമൂലം ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി

ശ്രീധരന്‍പിള്ള പറഞ്ഞത് കള്ളം:പിള്ളയോട് നിയമോപദേശം തേടിയില്ലെന്ന് തന്ത്രി; രേഖാമൂലം ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് രേഖമൂലം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

ആചാരലംഘനങ്ങളെ കുറിച്ചും അതുണ്ടായാല്‍ നടത്തേണ്ട പരിഹാരക്രിയകളെ കുറിച്ചും തന്ത്രിയെന്ന നിലയില്‍ തനിക്ക് അറിവുണ്ട്. കുടുംബ പ്രതിനിധിയുമായി ആശയവിനിമയം നടത്തിയിരുന്നു. ശ്രീധരന്‍പിള്ള ഉള്‍പ്പെടെ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ല. ആവശ്യമെങ്കില്‍ തന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രനട അടച്ചിടുന്നത് സംബന്ധിച്ച് തന്ത്രി താനുമായി ആശയവിനിമയം നടത്തിയെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. ഇതു വിവാദമായതിനെ തുടര്‍ന്നാണ് ദേവസ്വംബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more