1 GBP = 104.26
breaking news

ടെസ്‌കോയും ഹൈടെക്കിലേക്ക്; ആദ്യ ചെക്ക്‌ഔട്ട് ഫ്രീ സ്റ്റോർ ലണ്ടനിൽ

ടെസ്‌കോയും ഹൈടെക്കിലേക്ക്; ആദ്യ ചെക്ക്‌ഔട്ട് ഫ്രീ സ്റ്റോർ ലണ്ടനിൽ

ടെസ്‌കോ ലണ്ടനിൽ ആദ്യത്തെ ചെക്ക്ഔട്ട് രഹിത കൺവീനിയൻസ് സ്റ്റോർ തുറക്കുന്നു. സാധനങ്ങൾ സെലെക്റ്റ് ചെയ്തെടുത്ത് ടില്ലിൽ എത്താതെ തന്നെ വീടുകളിലേക്ക് മടങ്ങാം. എടുത്ത സാധനങ്ങളും അവയുടെ വിലകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണക്കാക്കി ടെസ്‌കോ ആപ്പ് വഴി പേയ്‌മെന്റും ആട്ടോമെറ്റിക്കായി നടത്തുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ ഒരു ബാർകോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്, ഹൈടെക് ക്യാമറകൾ അവർ ഷോപ്പിംഗ് ചെയ്യുമ്പോൾ അവർ എന്താണ് എടുക്കുന്നതെന്ന് ട്രാക്കുചെയ്യും.
ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങൾ ഹൈടെക് ക്യാമറകൾ ട്രാക്ക് ചെയ്യുന്ന ഒരു ഔട്ട്ലെറ്റ് തുറക്കുന്ന ഏറ്റവും പുതിയ സൂപ്പർമാർക്കറ്റ് ഭീമനാണ് ടെസ്‌കോ. ഗെറ്റ്ഗോ എന്ന പേരിലുള്ള പുതിയ സ്റ്റോർ ഇന്ന് ലണ്ടനിലെ ഹൈ ഹോൾബോണിലാണ് ആരംഭിക്കുന്നത്.

ആമസോൺ ഫെബ്രുവരിയിൽ യുകെയിൽ ആദ്യത്തെ ആമസോൺ ഗോ ഷോപ്പ് ആരംഭിച്ചിരുന്നു. ആദ്യ ഷോപ്പ് വിജയകരമായതോടെ അഞ്ച് സൈറ്റുകളിലേക്ക് കൂടി സംവിധാനം വ്യാപിപ്പിച്ചിരുന്നു. ആൽഡി കഴിഞ്ഞ മാസം ഒരു ടിൽ ഫ്രീ ഷോപ്പ് ആരംഭിച്ചിട്ടുണ്ട്. ടെസ്കോ 2019 മുതൽ വെൽവിൻ ഗാർഡൻ സിറ്റി ആസ്ഥാനത്തെ ട്രയൽ സൈറ്റിൽ സാങ്കേതികവിദ്യ പരീക്ഷിക്കുന്നുണ്ടായിരുന്നു. പദ്ധതി വിജയകരമായാൽ കൂടുതൽ സൈറ്റുകളിൽ ഉപാപിക്താക്കൾക്ക് ടിൽ ഫ്രീ ഷോപ്പിംഗ് നടത്താനാകുമെന്ന് ടെസ്‌കോ മേധാവികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more